റോമില്‍ അലിക്ക് ഇറ്റലിയുടെ ജനസഭയും ക്രിസ്മസ് പുതുവത്സര ആഘോഷവും 16 ന്

11:02 PM Dec 07, 2018 | Deepika.com
റോം: ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക്ക് ഇറ്റലിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16ന് വിയ ഡെല്ലാ പിസാന 95 ൽ ആണ് ആഘോഷപരിപാടികള്‍ .

തുടര്‍ന്ന് നടക്കുന്ന ജനസഭയില്‍ ഇറ്റലിയില്‍ ഡോക്യൂമെന്റസ് ഇല്ലാതെ ജീവിക്കുന്ന മലയാളികള്‍ക്ക് പാസ്പോർട്ട് പുതുക്കി നൽകുന്നതിനും ഇന്ത്യന്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്ത് ഇറ്റലിയില്‍ ഉപയോഗിക്കുന്നത് നിർത്തലാക്കിയ കാര്യങ്ങള്‍ക്കുവേണ്ടി ഒപ്പു ശേഖരണം നടത്തി ഇന്ത്യന്‍ എംബസി കൗണ്‍സിലേക്കു അയയ്ക്കാനും പദ്ധതിയുണ്ട്.

അതേസമയം മഡോണ ട്രാവല്‍സ് നടത്തിയ പണമിടപാട് തട്ടിപ്പില്‍ തുക നഷ്ട്ടപെട്ട മലയാളികള്‍ അലിക് ഇറ്റലിയുടെ നേതൃത്വത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് സഹകരിച്ച അർഹരായ മലയാളികള്‍ക്ക് സമ്മേളനത്തില്‍ തുക തിരിച്ചു നല്‍കും. ആഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും അലിക് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജെജി മാത്യു മാന്നാര്‍