+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വംശജ മങ്ക ഡിൻഗ്രി ഡപ്യൂട്ടി സ്റ്റേറ്റ് മജോറിറ്റി ലീഡർ

വാഷിംഗ്ടൺ: 45 ഡിസ്ട്രിക്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്റർ മങ്ക ഡിൻഗ്രിയെ വാഷിംഗ്ടൻ സ്റ്റേറ്റ് സെനറ്റ് ഡെപ്യൂട്ടി മജോറിട്ടി ലീഡറായും ന്യുബിഹേവിയർ ഹെൽത്ത് സബ് കമ്മി
ഇന്ത്യൻ വംശജ മങ്ക ഡിൻഗ്രി ഡപ്യൂട്ടി സ്റ്റേറ്റ്  മജോറിറ്റി ലീഡർ
വാഷിംഗ്ടൺ: 45 ഡിസ്ട്രിക്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്റർ മങ്ക ഡിൻഗ്രിയെ വാഷിംഗ്ടൻ സ്റ്റേറ്റ് സെനറ്റ് ഡെപ്യൂട്ടി മജോറിട്ടി ലീഡറായും ന്യുബിഹേവിയർ ഹെൽത്ത് സബ് കമ്മിറ്റി അധ്യക്ഷയായും തെരഞ്ഞെടുത്തു.

റിപ്പബ്ലിക്കൻ സെനറ്റർ ആൻഡി ഹില്ലിന്‍റെ നിര്യാണത്തെ തുടർന്നാണു നിയമനം.2017 നവംബറിൽ നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തി 55 ശതമാനം വോട്ടുകൾ നേടിയാണ് മങ്ക, വാഷിംഗ്ടൺ സ്റ്റേറ്റ് സെനറ്റിൽ അംഗമാകുന്നത്.നവംബർ 29 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കുമ്പോൾ സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്ക് വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിച്ചു.പതിമൂന്നാം വയസിൽ മാതാവിനോടൊപ്പം കലിഫോർണിയായിൽ എത്തിയ മങ്ക ബെർക്കിലി യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടി. 1996 ൽ ഛായ എന്ന സംഘടനയ്ക്ക് രൂപം നൽകി. പീഡനം അനുഭവിക്കുന്ന സൗത്ത് ഏഷ്യൻ സ്ത്രീകൾക്ക് സഹായം നൽകുക എന്നതായിരുന്നു ലക്ഷ്യം.

റിപ്പോർട്ട്: പി.പി. ചെറിയാൻ