ബ്രിസ്റ്റോൾ: ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത. സീറോ മലബാല്‍ ആരാധനക്രമപ്രകാരമുള്ള ഞായറാഴ്ച സുവിശേഷങ്ങളെ ആധാരമാക്കിയുള്ള പ്രഭാഷണം ഇനി മുതല്‍ മരിയന്‍ ടൈംസില്‍ വായിക്കാം. Sunday Homily എന്ന പേരിലാണ് പംക്തി ആരംഭിക്കുന്നത്.
ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോന പള്ളി വികാരി ഫാ. അബ്രഹാം മൂത്തോലത്ത് ആണ് ഇംഗ്ലീഷിലും മലയാളത്തിലും ഞായറാഴ്ച ദിവസങ്ങളിലെ വിശുദ്ധ കുര്‍ബാനയുടെ പ്രഭാഷണങ്ങള്‍ മരിയന്‍ ടൈംസിസൂലെട പ്രസിദ്ധീകരിക്കുന്നത്. ഞായറാഴ്ച പ്രഭാഷണത്തിന് ഒരുങ്ങുന്നവര്‍ക്കും സുവിശേഷ ഭാഗം വായിച്ച് ധ്യാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പംക്തി ഏറെ ഗുണം ചെയ്യുമെന്ന് മരിയന്‍ ടൈംസ് ചീഫ് എഡിറ്റര്‍ ബ്രദർ ഡോമിനിക്കും മാനേജിംഗ് എഡിറ്റര്‍ ബ്രദർ തോമസ് സാജും അറിയിച്ചു.
വത്തിക്കാനിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ വാര്‍ത്തകളും പ്രചോദനാത്മകമായ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ക്രിസ്തീയ ഓണ്‍ലൈന്‍ വെബ് ന്യൂസ് പോര്‍ട്ടലാണ് മരിയന്‍ ടൈംസ് വേള്‍ഡ്. www.mariantimesworld.org.
റിപ്പോർട്ട്: ജെഗ് ജോസഫ്
മരിയന്‍ടൈംസില്‍ സീറോമലബാര്‍ ആരാധനക്രമത്തിലെ ഞായറാഴ്ച കുര്‍ബാന സന്ദേശപംക്തി
08:49 PM Dec 07, 2018 | Deepika.com