+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമസ്‌ത മനാമ മദ്രസ മീലാദ്‌ ഫെസ്റ്റ് 'ഈദേ റബീഅ്-2018' ഇന്ന്‌

മനാമ: സമസ്‌ത ബഹറിന്‍ കേന്ദ്ര മദ്രസയായ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസയുടെ മീലാദ് ഫെസ്റ്റ് ഡിസംബർ ഏഴിന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെ മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ നടക്കും. 'ഈദേ റബീഅ്
സമസ്‌ത മനാമ മദ്രസ  മീലാദ്‌ ഫെസ്റ്റ് 'ഈദേ റബീഅ്-2018' ഇന്ന്‌
മനാമ: സമസ്‌ത ബഹറിന്‍ കേന്ദ്ര മദ്രസയായ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസയുടെ മീലാദ് ഫെസ്റ്റ് ഡിസംബർ ഏഴിന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെ മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ നടക്കും.

'ഈദേ റബീഅ്-2018' എന്ന പേരില്‍ നടക്കുന്ന മീലാദ് ഫെസ്റ്റില്‍ ബുര്‍ദ മജ്‌ലിസ്‌, വിദ്യാര്‍ഥികളുടെ ദഫ്‌ പ്രദര്‍ശനം, 250 ഓളം വിദ്യാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ മീലാദ് പരിപാടികള്‍ കാണാനും കേൾക്കാനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

"മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം" എന്ന പ്രമേയത്തില്‍ സമസ്ത ബഹറിന്‍ നടത്തി വരുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാന്പയിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും സമസ്‌ത ബഹറിന്‍ പ്രസിഡന്‍റ് സയിദ്‌ ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: +973 3591 3786.