+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപൂർവ രക്ത ഗ്രൂപ്പുമായി രണ്ടു വയസുകാരി ജീവനുവേണ്ടി പോരാടുന്നു

മിയാമി (ഫ്ളോറി‍ഡ): ന്യൂറോ ബ്ലാസ്റ്റോമ എന്ന അപൂർവ രോഗം ബാധിച്ച ഫ്ളോറി‍ഡയിൽ നിന്നുള്ള രണ്ടു വയസുകാരി സൈനബ മുഗളിന്‍റെ ജീവൻ നിലനിർത്തണമെങ്കില്‍ ഇന്ത്യൻ– ബി ഗ്രൂപ്പ് രക്തം ആവശ്യമാണ്. രക്തം ദാനം ചെയ്യാൻ
അപൂർവ രക്ത ഗ്രൂപ്പുമായി രണ്ടു വയസുകാരി ജീവനുവേണ്ടി പോരാടുന്നു
മിയാമി (ഫ്ളോറി‍ഡ): ന്യൂറോ ബ്ലാസ്റ്റോമ എന്ന അപൂർവ രോഗം ബാധിച്ച ഫ്ളോറി‍ഡയിൽ നിന്നുള്ള രണ്ടു വയസുകാരി സൈനബ മുഗളിന്‍റെ ജീവൻ നിലനിർത്തണമെങ്കില്‍ ഇന്ത്യൻ– ബി ഗ്രൂപ്പ് രക്തം ആവശ്യമാണ്.

രക്തം ദാനം ചെയ്യാൻ തയാറുള്ളവരെ തേടി ആഗോളതലത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇന്ത്യൻ – ബി, എന്ന പൊതുവായ ആന്‍റിജൻ സൈനബയുടെ രക്തത്തിൽ നിന്നും നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് ഡോക്ടർമാർ നടത്തുന്നത്.

ഇതുവരെ ഇംഗ്ലണ്ടിൽ നിന്നും ഒരാളെ കണ്ടെത്തുവാൻ കഴിഞ്ഞതായും കൂടുതൽ പേരെ ആവശ്യമുണ്ടെന്നും ഡോക്ടർമാർ പറയുന്നു. വൺ ഗ്രൂപ്പ് എന്ന സംഘടനയാണ് ഇതിനു നേതൃത്വം നൽകുന്നത്. ലോകത്തിൽ എവിടെയായാലും അനുയോജ്യമായ രക്ത ദാതാക്കളെ കണ്ടെത്താൻ ഇവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിവരങ്ങൾക്ക്: www.oneblood.org/zainab.

റിപ്പോർട്ട്: പി.പി. ചെറിയാൻ