+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട് എൻ‌എസ്‌എസ് കോളജ് അലൂംനി അസോസിയേഷൻ ശാസ്ത്രോല്‍സവം 14 ന്

കുവൈത്ത് സിറ്റി: പാലക്കാട് എൻ‌എസ്‌എസ് കോളജ് അലൂംനി അസോസിയേഷൻ ഡിസംബർ 14 ന് (വെള്ളി) സൽ‌വ സുമേരിദാ ഹാളിൽ ശാസ്ത്രോത്സവം നടത്തുന്നു. 21 ഇന്ത്യൻ സ്കൂളുകളും 11 പ്രഫഷണൽ അസോസിയേഷനുകളും ശാസ്‌ത്രോത്സവത്തിൽ പങ
പാലക്കാട് എൻ‌എസ്‌എസ് കോളജ് അലൂംനി അസോസിയേഷൻ ശാസ്ത്രോല്‍സവം 14 ന്
കുവൈത്ത് സിറ്റി: പാലക്കാട് എൻ‌എസ്‌എസ് കോളജ് അലൂംനി അസോസിയേഷൻ ഡിസംബർ 14 ന് (വെള്ളി) സൽ‌വ സുമേരിദാ ഹാളിൽ ശാസ്ത്രോത്സവം നടത്തുന്നു. 21 ഇന്ത്യൻ സ്കൂളുകളും 11 പ്രഫഷണൽ അസോസിയേഷനുകളും ശാസ്‌ത്രോത്സവത്തിൽ പങ്കാളികളാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

സ്കൂളുകൾ തമ്മിലുള്ള പ്രദർശനമത്സരം, റോബട്ടുകളും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട മത്സരങ്ങൾ, റോബട്ടിക് ഫുട്ബോൾ, റോബട്ടിക് സുമോ ഗുസ്തി, റോബട്ടിക് ഓട്ടമത്സരം എന്നിവയും ഉണ്ടാകും.

രാവിലെ 10മുതൽ വൈകുന്നേരം നാല് വരെയാണ് പ്രദർശനം. പൊതുസമ്മേളനത്തിൽ ഇന്ത്യയിലെ ഗ്രിഡ്ബോട്സ് ടെക്നോളജിയിലെ പുൽകിത് ഗൗർ പങ്കെടുക്കും. വിവിധ സാങ്കേതിക വിഷയങ്ങളിൽ പ്രഭാഷണവും പ്രദർശനവും നടത്തും. അമേരിക്കൻ സേഫ്റ്റി പ്രഫഷണലുകൾ ദൈനംദിന ജീവിതത്തിലെ സുരക്ഷ സംബന്ധിച്ച് കുട്ടികൾക്ക് ആനിമേഷൻ മത്സരവും പെയി‌ന്‍റിംഗ് മത്സരവും നടത്തും. പ്രവേശനം സൗജന്യമാണ്.

വാർത്താസമ്മേളനത്തിൽ പ്രദീപ് കുമാർ, ദീപക് രഘു, സുനിൽ ജേക്കബ്, നവീൻ രാധാമണി, ദേവദത്തൻ വാസുദേവൻ എന്നിവർ പങ്കെടുത്തു.

വിവരങ്ങൾക്ക്: www.indiansinkuwait.com/sciencefest ലിങ്കില്‍ സന്ദര്‍ശിക്കുക.