+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് ഡിസംബർ 9 ന്

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റേയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ പത്താമത് വാർഷിക ആഘോഷങ്ങളുടെയും കിക്ക് ഓഫ് ഡിസംബർ 9 ന
സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് ഡിസംബർ 9 ന്
ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റേയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ പത്താമത് വാർഷിക ആഘോഷങ്ങളുടെയും കിക്ക് ഓഫ് ഡിസംബർ 9 ന് (ഞായർ) വിശുദ്ധ കുർബാനക്ക് ശേഷം ഭദ്രാസനങ്ങളിലെ എല്ലാ ദേവാലയങ്ങളിലും നടക്കും.

ഭദ്രാസന തല ക്വിക് ഓഫ് ഡിസംബർ 8 ന് (ശനി) ലോസ് ആഞ്ചലസ് സെന്‍റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത നിർവഹിക്കും.

2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോ ഹിൽട്ടൺ കൺവൻഷൻ സെന്‍ററിലാണ് കോൺഫറൻസ്. (Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മൂന്ന് വർഷം കൂടുമ്പോൾ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് കോൺഫറൻസ് നടത്തുന്നത്. ഏരിയ/ റീജണൽ തല കോൺഫറൻസുകൾ ഇതിനോടകം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പൂർത്തീകരിച്ചു കഴിഞ്ഞു. മുന്നൂറിൽപ്പരം വരുന്ന യുവതീ-യുവാക്കൾ ഉൾപ്പെടെ ആയിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കുന്ന സമഗ്രമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.

ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ഷിക്കാഗോയിലുള്ള ഇടവകകളുടെ സഹകരണത്തിലും ഭദ്രാസന കൗൺസിലിന്‍റേയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഘ്യത്തിലും വിവിധ കമ്മിറ്റികൾ പ്രവർത്തങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു.

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം