പാരീസ്: ഫ്രഞ്ച് സർവകലാശാലയിൽ അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പാക്കിസ്ഥാൻകാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ പാരീസിൽ കോർവിവോയിലെ ലിയനാർഡോ ഡാവിഞ്ചി സർവകലാശാലയിലായിരുന്നു സംഭവം.
സർവകലാശാലയിലെ മുൻ വിദ്യാർഥിയാണ് അറസ്റ്റിലായത്. അറുപത്തിയാറുകാരനായ ഇംഗ്ലീഷ് അധ്യാപകനെ സർവകലാശലയുടെ മുൻഗേറ്റിൽവച്ച് പ്രതി പലതവണ കുത്തിപ്പരിക്കേൽപ്പിച്ചു. കഴുത്തിലും മുറിവേൽപ്പിച്ചു. ഗുരുതരപരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫ്രഞ്ച് സർവകലാശാലയിൽ അധ്യാപകനെ കുത്തിക്കൊന്നു; പാക്കിസ്ഥാൻകാരൻ അറസ്റ്റിൽ
11:48 PM Dec 05, 2018 | Deepika.com