+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സരോജത്തിന്‍റെ പതിനൊന്നാമത് പുസ്തകം പ്രകാശനം ചെയ്തു

ന്യൂയോര്‍ക്ക്: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സരോജ വര്‍ഗീസിന്‍റെ പതിനൊന്നാമത് പുസ്തകമായ 'സഞ്ചാരം, സാഹിത്യം, സന്ദേശം' പ്രകാശനം ചെയ്തു. ഡിസംബർ ഒന്നിന് ക്വീന്‍സിലെ രാജധാനി റസ്റ്ററന്‍റിൽ നടന്ന ച
സരോജത്തിന്‍റെ  പതിനൊന്നാമത് പുസ്തകം  പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സരോജ വര്‍ഗീസിന്‍റെ പതിനൊന്നാമത് പുസ്തകമായ 'സഞ്ചാരം, സാഹിത്യം, സന്ദേശം' പ്രകാശനം ചെയ്തു. ഡിസംബർ ഒന്നിന് ക്വീന്‍സിലെ രാജധാനി റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ കലാ സാഹിത്യ രംഗത്തെ പ്രമുഖരെ സാക്ഷിയാക്കി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് റോക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഇതോടൊപ്പം അവരുടെ ജന്മദിനവും ആഘോഷിച്ചു.

എഴുത്തുകാരി എന്ന തലക്കനം ഇല്ലാതെ വിനയാന്വിതയായി എല്ലായിടങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം ആണ് സരോജ എന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കുടുംബ സ്‌നേഹവും കരുതലുകളും കര്‍മ്മ നിരതയും സരോജയയുടെ എഴുത്തില്‍ നിഴല്‍വിരിച്ചിരിക്കുന്നു അദ്ദേഹം കൂട്ടിചേർത്തു.

നഴ്സ് എന്ന കര്‍മ്മ മണ്ഡലത്തില്‍ ഒതുങ്ങി നില്‍ക്കാതെ തന്‍റെ സ്വതസിദ്ധമായ സാഹിത്യ രചനകളിലൂടെ നിരവധി ഹൃദയങ്ങളെ തൊടാനായത് ഒരു വലിയ കാര്യമാണെന്ന് ആനി പോള്‍ പറഞ്ഞു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കോരസണ്‍ വര്‍ഗീസ് പുസ്തകം പരിചയപ്പെടുത്തി. കാല്പനികതയുടെയോ ആധുനികതയുടെയോ വഴിക്കു പോകാതെ, മലയാള സാഹിത്യ പശ്ചാത്തലത്തില്‍, നൈസര്‍ഗീകമായ രചന വൈഭവത്തോടെ, അക്കാദമിക് ജാടകളില്ലാതെ സ്വന്തം ഇടം നേടുന്നതില്‍ എഴുത്തുകാരി വിജയിച്ചു എന്ന് കോരസണ്‍ പറഞ്ഞു.

ഡോ . നന്ദകുമാര്‍, ഫാ. നോബി അയ്യനേത്ത്, ഫാ. ജോണ്‍ തോമസ് ആലുമ്മൂട്ടില്‍, ഫാ. അജു മാത്യൂസ്, അഡ്വ. സക്കറിയ കരുവേലി, അഡ്വ . വിനോദ് കെയര്‍കെ, സിബി ഡേവിഡ്, തോമസ് പോള്‍, മഞ്ജു മാത്യു, സാറാമ്മ ജോര്‍ജ് എന്നിവര്‍ ചടങ്ങിൽ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

എഴുത്തില്‍ അറിയാതെ എത്തപ്പെട്ടപ്പോള്‍ കൂടുതല്‍ പൂര്‍ണത കൈവരിക്കാന്‍ ശ്രമിച്ചു എന്നും ഈ ചടങ്ങു സംതൃപ്തിയും ചാരിതാര്‍ഥ്യവും നല്‍കുന്നുവെന്നും മറുപടി പ്രസംഗത്തില്‍ സരോജ പറഞ്ഞു. വിന്‍സെന്റ് സിറിയക് പരിപാടികള്‍ നിയന്ത്രിച്ചു.