+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാക്ക് ആറ് വീടുകൾ നല്‍കി "മങ്ക' മാതൃകയാകുന്നു

കലിഫോർണിയ: അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിന്‍റെ ഭാഗമായി മാറുവാൻ പോകുന്ന ഫോമായുടെ ഏറ്റവും വലിയ ചാരിറ്റി പ്രോജക്ടായ ഫോമാ വില്ലേജ് പ്രോജക്ടിന് ആറ് വീടുകൾ ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണി
ഫോമാക്ക് ആറ് വീടുകൾ നല്‍കി
കലിഫോർണിയ: അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിന്‍റെ ഭാഗമായി മാറുവാൻ പോകുന്ന ഫോമായുടെ ഏറ്റവും വലിയ ചാരിറ്റി പ്രോജക്ടായ ഫോമാ വില്ലേജ് പ്രോജക്ടിന് ആറ് വീടുകൾ ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക) മാതൃകയാകുന്നു.

കേരളത്തിലെ മഹാപ്രളയം, ഉരുൾപൊട്ടൽ എന്നിവയിൽ തകർന്നു പോയ കുടുംബങ്ങൾക്ക് ഫോമാ അത്താണിയാകുമ്പോൾ, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ വലിയ ഒരു സന്ദേശം കൂടി മുന്നോട്ടുവയ്ക്കുകയാണ്. ജീവിതത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുപോയവർക്ക് വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്നത് സഹജീവിയായ മനുഷ്യന്‍റെ കടമയാണന്നും അത് അസോസിയേഷനിലെ അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെ സാധിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും "മങ്ക' പ്രസിഡന്‍റ് സജൻ മൂലെപ്ലാക്കൽ അറിയിച്ചു.

ഫോമയുടെ വില്ലേജ് പ്രോജക്ടിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക്, ആറ് വീടുകൾ നിർമിക്കുന്നതിനുള്ള തുക അംഗ സംഘടനായ മങ്ക നൽകും. പ്രളയനാന്തര കേരളത്തെ സഹായിക്കാൻ ഏതാണ്ട് ഒരു ലക്ഷം അമേരിക്കന്‍ ഡോളർ ആണ് മങ്ക ശേഖരിച്ചത്. അൻപതിനായിരം ഡോളർ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാക്കിയുള്ള തുക ഫോമയുടെ വില്ലേജ് പ്രോജക്ടിനായി നൽകുമ്പോൾ കാരുണ്യസ്പര്‍ശം, അത് അർഹിക്കുന്നകൈകളിൽ എത്തുകയും സമയബന്ധിതമായി പദ്ധതി നടപ്പിലാകുമെന്നുള്ള വിശ്വാസവുമാണ് മങ്കയ്ക്കുള്ളത്.

പ്രസിഡന്‍റ് സജൻ മൂലെ പ്ലാക്കൽ, സെക്രട്ടറി സുനില്‍ വര്‍ഗീസ്, ട്രഷറർ ലിജു ജോൺ, മങ്ക ട്രസ്റ്റിബോർഡ് അംഗമായ റീനു ചെറിയാൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, മങ്ക മുൻ പ്രസിഡന്‍റ് ഗീത ജോർജ്, മലയാളി സംഘടനകളായ “കിളിക്കൂട്”, “മോഹം”, തെലുങ്ക് അസോസിയേഷൻ, തമിഴ് മൻട്രം തുടങ്ങിയ സംഘടനകളുടെയും, വ്യക്തികളുടെയും സഹായ സഹകരണങ്ങളിലൂടെയാണ് പ്രളയ ദുരിതാശ്വാസത്തിനായുള്ള ഈ തുക സമാഹരിച്ചത്.

മങ്കയുടെ സഹായം വിലമതിക്കാനാവാത്തതാണ്. ആറ് വീടുകൾ എത്രതലമുറയ്ക്ക് ഉപകാരപ്പെടും. ഇനിയും സഹായം ആവശ്യമുണ്ട്. നമ്മുടെ സഹജീവികൾക്ക് കിടപ്പാടമൊരുക്കാൻ അമേരിക്കൻ മലയാളി സംഘടനകളും വ്യക്തികൾക്കും ഒപ്പം ചേരാം. ഫോമായുടെ രണ്ടു എക്സിക്യുട്ടീവുകള്‍ പ്രതിനിധാനം ചെയ്യുന്ന മങ്കയുടെ സഹായം വളരെ വലുതാണ്‌. ഫോമാ വൈസ് പ്രസിഡന്‍റ് വിൻസെന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, RVP ജോസഫ്‌ ഔസോ എന്നിവരെ നാഷണല്‍ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയയുടെ ഫോമാവില്ലേജ് പ്രോജക്ടിനായി ആറ് വീടുകൾ നിർമിച്ചു നൽകുവാനുള്ള തീരുമാനം ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.
നിങ്ങൾ ഏൽപ്പിക്കുന്ന തുക പ്രളയത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകി അവരെ പുനരധിവസിപ്പിക്കുന്ന ഉത്തരവാദിത്വമാണ് ഫോമാ ഏറ്റെടുക്കുന്നത്.

റിപ്പോർട്ട്: ബിജു പന്തളം