+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ പ്രസ് ക്ലബിനു അഭിമാനമായി മാധ്യമശ്രീ പുരസ്കാരം

ഡാളസ്: അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക , മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കു മാധ്യമശ്രീ പുരസ്കാരം നല്‍കുന്നു. നോമിനേഷൻ സമർപ്പിക്കുന്നത
ഇന്ത്യ പ്രസ് ക്ലബിനു അഭിമാനമായി  മാധ്യമശ്രീ പുരസ്കാരം
ഡാളസ്: അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക , മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കു മാധ്യമശ്രീ പുരസ്കാരം നല്‍കുന്നു.

നോമിനേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ മുപ്പതിന് അവസാനിച്ചിരിക്കെ, ഇത്തവണ അവാർഡിന് നിരവധി അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. പ്രശസ്‌തരും പ്രഗൽഭരും ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഒരു ലക്ഷം രൂപ പുരസ്കാരതുകയുള്ള മാധ്യമശ്രീ, കൂടാതെ മാധ്യമരത്‌ന ഉള്‍പ്പെടെ 11 അവാര്‍ഡുകള്‍ കൂടി ഇന്ത്യ പ്രസ് ക്ലബിന് നല്‍കുന്നുണ്ട്.

2019 ജനുവരി 13 ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടല്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണ് പുരസ്കാരവിതരണം നടക്കുക. വടക്കേ അമേരിക്കയിലെയും കേരളത്തിലെയും സാമൂഹിക, സാംസ്കാരിക മാധ്യമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

മാധ്യമശ്രീ പുരസ്കാരദാന സംഘാടകസമിതി ചെയര്‍മാനായി മാത്യു വര്‍ഗീസും മാധ്യമശ്രീ പുരസ്കാര നടപടിക്രമങ്ങളുടെ ചീഫ് കണ്‍സല്‍ട്ടന്‍റ് ആയി ജോര്‍ജ് ജോസഫും കേരള കോഓര്‍ഡിനേറ്ററായി മനോജ് ജേക്കബും പ്രവര്‍ത്തിച്ചു വരുന്നു.

മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിനായി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് മധു കൊട്ടാരക്കര സെക്രട്ടറി സുനിൽതൈമറ്റം കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി സഹകരിച്ചു കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. കേരള കോഓര്‍ഡിനേറ്റര്‍ മനോജ് ജേക്കബ് ആണ്. 2013 ലും മാധ്യമശ്രീ പുരസ്കാരദാന ചടങ്ങ് വന്‍വിജയമാക്കാന്‍ അണിയറയില്‍ മുഖ്യമായും പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് മനോജ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ