+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോക്‌ലാൻഡിൽ യൂത്ത് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക്: റോക്‌ലാൻഡിൽ യൂത്ത് മിനിസ്ട്രി യുടെ ഉദ്ഘാടനം ചെയ്തു. സെന്‍റ് മേരീസ് ക്നാനായ ചർച്ചിൽ നടന്ന ചടങ്ങിൽ സിസ്റ്റർ സിന്ധി, സിസ്റ്റർ ഗ്രേസി ( കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗം) എന്നിവർ
റോക്‌ലാൻഡിൽ യൂത്ത് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: റോക്‌ലാൻഡിൽ യൂത്ത് മിനിസ്ട്രി യുടെ ഉദ്ഘാടനം ചെയ്തു. സെന്‍റ് മേരീസ് ക്നാനായ ചർച്ചിൽ നടന്ന ചടങ്ങിൽ സിസ്റ്റർ സിന്ധി, സിസ്റ്റർ ഗ്രേസി ( കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗം) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു .

വിശുദ്ധ കുർബാനയെ തുടർന്ന് വികാരി ജോസ് ആദോപ്പിള്ളി യൂത്ത് മിനിസ്ട്രയിലെ അംഗങ്ങളുടെ മെൻറ്റർ ആയി ഷോൺ , ജെന്നി വടകാട്ടുപുറത്തിനെ തെരഞ്ഞെടുത്തു .

ദേവാലയങ്ങളിലെ ആത്മീയ കാര്യങ്ങളിലെ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വരും തലമുറ കത്തോലിക്ക വിശ്വാസത്തിൽ വളർന്നുവരുവാനും വേണ്ടിയാണു ഡിസംബർ 2 ന് യൂത്ത് മിനിസ്ട്രയുടെ രൂപീകരണം നടത്തേണ്ടതിന്‍റെ ആവശ്യകത ക്നാനായ ഷിക്കാഗോ റീജൺ എല്ലാ ഇടവകകളെയും അറിയിച്ചത് . യുവാക്കളുടെ വിവിധ രംഗങ്ങളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് വികാരി ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു .
ഇടവകയിൽ എല്ലാമാസവും ആദ്യ ഞായറാഴ്ച യുവാക്കൾക്കായി ഇംഗ്ലീഷ് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുമെന്ന് ഫാ. ജോസ്അറിയിച്ചു.

ഷിക്കാഗോ ക്നാനായ റീജണിന്‍റെ ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ഡിസംബർ 27, 28, 29 തീയതികളിൽ ഷിക്കാഗോയിൽ നടക്കും. യൂത്ത് മിനിസ്ട്രിയുടെ മറ്റു ഭാരവാഹികളെ ഇടവകയിൽ നിന്ന് തെരഞ്ഞെടുക്കും .സെന്‍റ് മേരീസ് ക്നാനായ ചർച്ചിലെ ഇടവക അംഗങ്ങൾ ഒന്നടങ്കം പുതിയ യുവജന കൂട്ടായ്മയെ സ്വാഗതംചെയ്തു .