+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് ഐസിഎഫ് സൗജന്യ മെഡിക്കൽ ക്യാന്പ് ഡിസംബർ ഏഴിന്

കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാന്പ് ഡിസംബർ ഏഴിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. കുവൈത്ത് ഇന്ത്യൻ ഡോക്ടേർസ് ഫോറത്തിന്‍റെ (ഐഡിഎഫ്) സഹകരണത്തോടെ
കുവൈത്ത് ഐസിഎഫ് സൗജന്യ മെഡിക്കൽ  ക്യാന്പ് ഡിസംബർ ഏഴിന്
കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാന്പ് ഡിസംബർ ഏഴിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. കുവൈത്ത് ഇന്ത്യൻ ഡോക്ടേർസ് ഫോറത്തിന്‍റെ (ഐഡിഎഫ്) സഹകരണത്തോടെയാണ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാന്പ് വൈകുന്നേരം നാലു വരെ നീണ്ടു നിൽക്കും.

ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ഡെർമറ്റോളജി, ഗ്യാസ്ട്രോ എന്‍ററോളജി, യൂറോളജി, ശിശുരോഗം, സ്ത്രീരോഗം, ഇ.എൻ.ടി., ഒഫ്താൽമോളജി, ന്യൂറോളജി, ഡെന്‍റൽ വിഭാഗങ്ങളിലായി രണ്ട ായിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നീ ടെസ്റ്റുകൾ എല്ലാവർക്കും കൊളസ്ട്രോൾ, ഇസിജി., സ്കാനിംഗ്, മെഡിസിൻ എന്നിവ ഡോക്ടർമാരുടെ നിർദ്ദേശാനുസരണവും ക്യാന്പിൽ സൗജന്യമായി ലഭ്യമാക്കും.

ലേബർ കേന്പുകളിൽ താമസിക്കുന്നവരും ഡൊമസ്റ്റിക് തൊഴിൽ വിഭാഗത്തിലുള്ളവരുമടക്കം സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉദ്ദേശിച്ചാണ് കേന്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യൻ ഡോക്ടേർസ് ഫോറത്തിനു പുറമെ, ഇന്ത്യൻ ഡെന്‍റിസ്റ്റ്സ് അലയൻസ്, കുവൈത്ത് ഹാർട്ട് ഫൗണ്ടേ ഷൻ, സൗദി കുവൈത്ത് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കുവൈത്തിലെ മെഡിക്കൽ രംഗത്തെ പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും പ്രമുഖ സംരംഭങ്ങൾ കേന്പുമായി സഹകരിക്കും. കുവൈത്ത് ഓയിൽ കന്പനിയിലെ ജനറൽ ഫിസിഷ്യൻ ഡോ. അമീർ ചെയർമാനും ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് സിറാജ് കണ്‍വീനറുമായി പ്രവർത്തിക്കുന്ന കണ്‍ട്രോൾ ബോർഡാണ് ക്യാന്പിന് നേതൃത്വം നൽകുന്നതെന്നും . ഭാരവാഹികൾ അറിയിച്ചു. കേന്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവർ കൃത്യ സമയത്തു തന്നെ കേന്പിന് എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ