ന്യൂഡൽഹി : അമൃതപുരി അയ്യപ്പ പൂജാ സമിതിയുടെ ഇരുപതാമത് അയ്യപ്പ പൂജ ഡിസംബർ 2 ഞായറാഴ്ച രാവിലെ 5.30നു ഗണപതി ഹോമത്തോടെ ആരംഭിക്കും. ഉഷ:പൂജക്കുശേഷം അമൃതപുരി സഹസ്രനാമ സമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം, സർവൈശ്വര്യ പൂജ (വിളക്കു പൂജ), ലഘു ഭക്ഷണം എന്നിവ ഉണ്ടാവും. രാവിലെ 9.30ന് ബിജു ചെങ്ങന്നൂർ നയിക്കുന്ന ശരണതീർത്ഥം ഓർക്കസ്ട്ര ഡൽഹി അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങൾ. തുടർന്ന് ഉച്ചപൂജക്കു ശേഷം അന്നദാനം.
വൈകുന്നേരം നാലിന് ’എ’ ബ്ലോക്കിൽ നിന്നും പൂത്താലങ്ങളിൽ നിറദീപമേന്തിയ ബാലികമാരുടെയും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തിന്റെയും അകന്പടിയോടെ അയ്യപ്പസ്വാമിയുടെ അലങ്കരിച്ച ഛായാചിത്രവും വഹിച്ചുകൊണ്ട് പൂജാ സന്നിധിയായ ’ബി’ ബ്ലോക്കിലേക്ക് താലപ്പൊലി എഴുന്നെള്ളത്ത്. ആറിന് ദീപാരാധന, 6.30 മുതൽ അമൃതപുരി ഭജന സമിതി അവതരിപ്പിക്കുന്ന ഭജന. തുടർന്ന് അത്താഴപൂജ, മഹാദീപാരാധന, ഹരിവരാസനം, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയോടെ പരിപാടികൾ സമാപിക്കുമെന്ന് കണ്‍വീനർ തുളസീധരൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9818991757
റിപ്പോർട്ട്: പി.എൻ. ഷാജി