ഗുണ്ടർട്ട് പോർട്ടൽ യാഥാർഥ്യമാകുന്നു

10:31 PM Nov 20, 2018 | Deepika.com
ബർലിൻ: മലയാള ഭാഷയുടെ വികാസ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിനെക്കുറിച്ചുള്ള വെബ് പോർട്ടൽ ചൊവ്വാഴ്ച വൈകിട്ട് 4.15ന് ഉദ്ഘാടനം ചെയ്യും.

ട്യൂബിൻഗൻ സർവകലാശാലയിലെ റീഡിംഗ് റൂമിലാണ് ചടങ്ങ്. ട്യൂബിൻഗൻ സർവകലാശാലയിലെ ഇൻഡോളജി പ്രഫസറും ഗുണ്ടർട്ട് ചെയറിന്‍റെ താൽക്കാലിക ചുമതലക്കാരിയുമായ പ്രഫ.ഡോ.ഹൈക്കെ ഓബർലിൻ, പ്രശസ്ത ഇൻഡോളജിസ്റ്റും കേരള പഠനമേഖലയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മുതിർന്ന ഗവേഷകൻ ആൽബ്രഷ്ട് ഫ്രാൻസ്, തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പ്രഫ. എം. ശ്രീനാഥൻ തുടങ്ങിയവർ പോർട്ടൽ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ