+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സുലൈമാൻ സേട്ട്; ഒരിന്ത്യൻ വീരഗാഥ' പ്രകാശനം നവംബർ 24 ന്

ജിദ്ദ: മാധ്യമ പ്രവർത്തകൻ ഹസൻ ചെറൂപ്പ രചിച്ച 'സുലൈമാൻ സേട്ട്; ഒരിന്ത്യൻ വീരഗാഥ' എന്ന പുസ്തകത്തിന്‍റെ ഗൾഫ് തല പ്രകാശനം നവംബർ 24ന് (ശനി) നടക്കും. സീസൺസ് റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിന് നടക്
ജിദ്ദ: മാധ്യമ പ്രവർത്തകൻ ഹസൻ ചെറൂപ്പ രചിച്ച 'സുലൈമാൻ സേട്ട്; ഒരിന്ത്യൻ വീരഗാഥ' എന്ന പുസ്തകത്തിന്‍റെ ഗൾഫ് തല പ്രകാശനം നവംബർ 24ന് (ശനി) നടക്കും. സീസൺസ് റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് പ്രകാശന കർമം നിർവഹിക്കും.

സൗദി മാധ്യമ കുലപതി ഖാലിദ് അൽ മഈന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ രാം നാരായൺ അയ്യർ, അറബ് ന്യൂസ് മാനേജിംഗ് എഡിറ്റർ സിറാജ് വഹാബ്, ആലുങ്ങൽ മുഹമ്മദ്, വി.പി മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.പരിപാടിയിൽ ജിദ്ദയിലെ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ഇസ്മായിൽ മരുതേരിയും കൺവീനർ എ.എം അബ്ദുല്ലക്കുട്ടിയും അറിയിച്ചു. സുലൈമാൻ സേട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന്റെ ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനം കഴിഞ്ഞ ഓഗസ്റ്റിൽ കോഴിക്കോട് വെച്ച് വിപുലമായി നടന്നിരുന്നു

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ