+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ്

ന്യൂയോർക്ക് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ് പോർട്ട്ചെസ്റ്റർ സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു. ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാർ നിക്
സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ്
ന്യൂയോർക്ക് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ് പോർട്ട്ചെസ്റ്റർ സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു.

ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മലങ്കര സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷത വഹിച്ചു. വികാരി ഡോ. ജോർജ് കോശി സ്വാഗതം ആശംസിച്ചു. കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് വിവിധ ഇടവകയിൽ നിന്നുമുള്ള പ്രതിനിധികളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജോബി ജോൺ റജിസ്ട്രേഷനെക്കുറിച്ചും ഗ്രാൻഡ് സ്പോൺസർഷിപ്പിനെക്കുറിച്ചും വിവരണം നൽകി.ഡോ. ഫിലിപ്പ് കോശി ഡയമണ്ട് സ്പോൺസർ ആകുകയും എബി കുര്യാക്കോസ്, എം.വി. ഏബ്രഹാം, തങ്കമ്മ തോമസ്, ലീലാമ്മ ചെറിയാൻ, തോമസ് കോശി, കൊച്ചുമ്മൻ ജേക്കബ് എന്നിവർ ആയിരം ഡോളർ വീതമുള്ള ഗ്രാൻഡ് സ്പോൺസർ ആകുകയും ചെയ്തു.സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, റോയി എണ്ണശ്ശേരിൽ, മുൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, കൗൺസിൽ അംഗങ്ങളായ സജി എം. പോത്തൻ, ഫിനാൻസ് ചെയർ തോമസ് വർഗീസ്, ബിസിനസ് മാനേജർ സണ്ണി വർഗീസ്, സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, മീഡിയാ കോഓർഡിനേറ്റർ രാജൻ യോഹന്നാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ട്രഷറാർ മാത്യു വർഗീസ് നന്ദി പറഞ്ഞു.

റിപ്പോർട്ട്:യോഹന്നാൻ രാജൻ