ന്യൂകാസിൽ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ യുവജനങ്ങളുടെ കൂട്ടായ്മയായ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ന്യൂകാസിൽ ഇംഗ്ലീഷ് മാർട്ടയേർസ് മിഷനിൽ നടന്നു.
നവംബർ 18ന് ഇംഗ്ലീഷ് മാർട്ടയേർസ് പള്ളിയിൽ നടന്ന ചടങ്ങിൽ രൂപത ഡയറക്ടർ റവ. ഡോ .വർഗീസ് പുത്തൻപുരയ്ക്കൽ ഉദ്ഘാടന കർമം നിർവഹിച്ചു. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സജി തോട്ടത്തിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു .
രാവിലെ മുതൽ കുട്ടികൾക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര പ്രവർത്തന പരിപാടികളുടെ ഭാഗമായി അടുത്ത വർഷം യുവജന വർഷമായാണ് രൂപത ആചരിക്കുന്നത്. ഇതിലേക്ക് യുവജനങ്ങളെ ഒരുക്കുന്നതിനായുള്ള നിരവധി കർമ്മപദ്ധതികൾ രൂപത , റീജണൽ , ഇടവക തലങ്ങളിൽ ആവിഷ്ക്കരിച്ചു നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതായും യുവജനങ്ങളെ സഭയോടൊപ്പം സഞ്ചരിച്ചു ദിശാബോധത്തോടെ നയിക്കുവാനുതകുന്ന പരിപാടികളിൽ മാതാപിതാക്കളുടെയും യുവതി യുവാക്കളുടെയും സഹകരണം ഒന്നുപോലെ പ്രതീക്ഷിക്കുന്നതായും രൂപത ഡയറക്ടർ പറഞ്ഞു .
ന്യൂകാസിൽ സീറോ മലബാർ യൂത്ത് മൂവ് മെന്റ് ഭാരവാഹികളായി ദിയ വർഗീസ് (പ്രസിഡന്റ് ) അലൻ ഷിബു ( വൈസ് പ്രസിഡന്റ് ), ഡോണ റെജി ( സെക്രെട്ടറി ), ക്രിസ്റ്റീന ജോണി (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു .യൂത്ത് അനിമേറ്റർമാരായ വർഗീസ് തെനംകാല , ഷൈമോൻ തോട്ടുങ്കൽ , സൺഡേ സ്കൂൾ അധ്യാപകരായ ആൻ സുനിൽ , സിനി ജോബി , വിമൻസ് ഫോറം പ്രസിഡന്റ് നിഷ ബിനോയ് , കൈക്കാരന്മാരായ ഷിബു മാത്യു , ബിനു കിഴക്കയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ന്യൂകാസിലിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഉദ്ഘാടനം ചെയ്തു
07:46 PM Nov 20, 2018 | Deepika.com