റിയാദ്: ഇരുപത്തിയേഴ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി സുലൈ മാറദ് യൂണിറ്റ് അംഗം ജലീൽ മൈത്രയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പു നൽകി. യൂണിറ്റ് പ്രസിഡന്റ് ഇസ്മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോർജ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ വൈസ് പ്രസിഡന്റ് അർഷിദ്, യൂണിറ്റ് ട്രഷറർ അബ്ദുൾ സലാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജോർജ് സമ്മാനിച്ചു. യാത്രയയപ്പിനു ജലീൽ നന്ദി പറഞ്ഞു. ഏരിയയിലെ നിരവധി സഖാക്കൾ യാത്രയപ്പിൽ പങ്കെടുത്തു.