ബ്രിസ്റ്റോൾ: മാഞ്ചസ്റ്റർ സെന്റ് ജോർജ് ക്നാനായ പള്ളിയിലും ബ്രിസ്റ്റോൾ സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവകയിലും നവംബർ 24, 25 തീയതികളിൽ ഏകദിന ധ്യാനം നടത്തപ്പെടും. ബ്രദർ സന്തോഷ് ടി. ക്രിസ്ത്യൻ ധ്യാനത്തിനു നേതൃത്വം നൽകും.
24നു ശനിയാഴ്ച മാഞ്ചസ്റ്റർ സെന്റ് ജോർജ് ക്നാനായ പ്രാർഥനയും 10.30ന് വി. കുർബാനയും തുടർന്നു ധ്യാനവും നടത്തുന്നതാണ്. 25നു ഞായറാഴ്ച ബ്രിസ്റ്റോൾ സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവകയിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ധ്യാനം നടത്തുന്നതാണ്. ധ്യാനത്തിൽ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിക്കുന്നു.
റിപ്പോർട്ട്: സജി ഏബ്രഹാം
മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ ക്നാനായ പള്ളികളിൽ ഏകദിന ധ്യാനം 24, 25 തീയതികളിൽ
08:56 PM Nov 19, 2018 | Deepika.com