ഷിക്കാഗോ: ഷിക്കാഗോ രൂപത ക്നാനായ മിഷണ്‍ മുൻ ഡയറക്ടറായിരുന്ന ഫിലിപ്പ് തൊടുകയിൽ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെട്ടു. നവംബർ 18ന് ഞായറാഴ്ച രാവിലെ 10ന് ജൂബിലി വിളക്കിന് തിരി തെളിയിച്ചുകൊണ്ട് നടത്തിയ കൃതജ്ഞതാ ബലിയിൽ ഫിലിപ്പ് അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരിയും ക്നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവർ വി. ബലിയിൽ സഹകാർമികരായിരുന്നു.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത വി. കുർബാന മധ്യേ നടത്തിയ വചന സന്ദേശത്തിൽ ദൈവവിളിക്ക് അനുയോജ്യരായവരെ അല്ല ദൈവം വിളിക്കുന്നത്, മറിച്ച് വിളിച്ചതിനുശേഷം അവരെ യോഗ്യരാക്കി മാറ്റുകയാണ് ദൈവം ചെയ്യുന്നതെന്ന് ഫിലിപ്പ് അച്ചൻ ജനങ്ങളെ ഓർമിപ്പിച്ചു.
1969 ഡിസംബർ 18ന് അഭി. മാർ തോമസ് തറയിൽ പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിച്ച ഫിലിപ്പ് അച്ചൻ പതിനാലു വർഷങ്ങൾക്ക് മുൻപ് സെന്റ് മേരിസ് ഇടവകയിൽ ആയിരുന്നപ്പോൾ ചെയ്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇടവക വികാരി ഫാ. തോമസ് മുളവനാൽ സംസാരിച്ചു. നന്ദിസൂചകമായി അച്ചനെ ബൊക്കെ നൽകി സ്വീകരിക്കുകയും പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു. തുടർന്ന് കുടുംബങ്ങളടൊത്ത് കേക്ക് മുറിക്കുകയും, തന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി വർഷത്തിന്റെ തുടക്കം സെ.മേരിസ് ഇടവക ജനങ്ങളോടൊത്ത് ആഘോഷിക്കുവാൻ സാധിച്ചതിലുളള സന്തോഷവും അദ്ദേഹം പങ്കുവച്ചു.
സി.സി.ഡി കുട്ടികൾക്കായി ക്രിസ്മസിനോടനുബന്ധിച്ച് നടത്തുന്ന ന്ധഉണ്ണിക്കൊരു കുഞ്ഞാട്ന്ധ എന്ന ദാനധർമ്മ പദ്ധതിയുടെ ഉദ്ഘാടനവും തദവസരത്തിൽ ഫിലിപ്പ് അച്ചൻ നിർവഹിച്ചു. ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചർച്ച് എക്സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം