ഡാളസ്: ഡാളസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ രജത ജൂബിലി ആഘോഷം പ്രൗഢഗംഭീരമായി 16 മുതൽ 18 വരെ ആഘോഷിച്ചു. നവംബർ 16 വെള്ളിയാഴ്ച ആഘോഷപരിപാടികൾ നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസിന്റെ പ്രധാന കാർമ്മികത്വത്തിൽ നടന്ന സന്ധ്യാ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നു നടത്തിയ ഘോഷയാത്ര നടത്തപ്പെട്ടു. തുടർന്നു തിരുമേനി ഭക്തജനങ്ങളെ അഭിസംബോധന ചെയ്തു. ആദ്യ വികാരിയായിരുന്ന ഫാ. ചെറിയാൻ കുന്നേൽ സ്മരണകൾ പങ്കുവച്ചു.
രണ്ടാം ദിനമായ 17ന് ഉച്ചകഴിഞ്ഞ് ഘോഷയാത്ര നടന്നു. വിവിധ കമ്മിറ്റി കണ്‍വീനർമാർക്കൊപ്പം അതിഥികളായ സണ്ണി വെയ്ൽ ടൗണ്‍ ഷിപ്പ് മേയർ സജി ജോർജ്, കൊപ്പേൽ കൗണ്സിൽമാൻ ബിജു മാത്യു എന്നിവർ ഘോഷയാത്രയ്ക്കു നേതൃത്വം നൽകി. പൊതുയോഗത്തിൽ അഭി. തിരുമേനി അധ്യക്ഷനായിരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. സജി ജോർജും ബിജു മാത്യുവും ഡാളസ് പോലീസ് ചീഫിനെ പ്രതിനിധാനം ചെയ്തെത്തിയ ഡപ്യൂട്ടിയും ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ ഏബ്രഹാം ഈപ്പനും പൊന്നച്ചൻ കോശിയും ആശംസകൾ നേർന്നു.
സിൽവർ ജൂബിലി സ്മരണികയുടെ പ്രകാശനം മുഖ്യാതിഥികളുടെയും ജൂബിലി കണ്‍വീനർ മാത്യു കോശിയുടെയും ഏബ്രഹാം തോമസിന്റെയും സാന്നിധ്യത്തിൽ ആദ്യ കോപ്പി വികാരി ഫാ. ജോണ്‍ കുന്നത്തുശേരിലിന് നൽകി അഭി. തിരുമേനി നിർവഹിച്ചു.
തുടർന്നു വിവിധ കലാപരിപാടികൾ ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ചു. യോഗം ആരംഭിച്ചത് മാത്യു കോശിയുടെ ആമുഖത്തോടെ ആയിരുന്നു. വികാരി ഫാ. ജോണ്‍ കുന്നത്തുശേരിൽ സ്വാഗതവും, ട്രസ്റ്റി ഷാനു രാജൻ നന്ദിയും രേഖപ്പെടുത്തി. പള്ളിയുടെ സ്ഥാപകാംഗങ്ങളെയും വികാരിയെയും ആദരിച്ചു.
18 നു അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും നടന്നു. തുടർന്നു തിരുമേനിയുടെ പ്രഭാഷണവും ഉച്ചഭക്ഷണത്തോടു കൂടി ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.
റിപ്പോർട്ട്: എബ്രഹാം തോമസ്