+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി

ഡാളസ്: ദീര്‍ഘകാലം രോഗാതുരരായിക്കഴിയുന്ന കുട്ടികളുടെ പരിചരണത്തിനും, ചികിത്സയ്ക്കുംവേണ്ടി നിലകൊള്ളുന്ന സൊലസ് എന്ന സംഘടനയുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന കാരുണ്യസ്പര്‍ശം പരിപാടിയില്‍ നിന്ന് സമാഹരിച്ച 1
ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി
ഡാളസ്: ദീര്‍ഘകാലം രോഗാതുരരായിക്കഴിയുന്ന കുട്ടികളുടെ പരിചരണത്തിനും, ചികിത്സയ്ക്കുംവേണ്ടി നിലകൊള്ളുന്ന സൊലസ് എന്ന സംഘടനയുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന കാരുണ്യസ്പര്‍ശം പരിപാടിയില്‍ നിന്ന് സമാഹരിച്ച 15,000 ഡോളറിന്റെ ചെക്ക് സൊലസ് സ്ഥാപകയും സംഘടനയുടെ സെക്രട്ടറിയുമായ ഷീബാ അമീറിനെ ഏല്‍പിച്ചു.

നവംബര്‍ പതിനൊന്നിനു ഗാര്‍ലന്റ് ഗ്രീന്‍വില്ല ആര്‍ട്‌സ് സെന്ററില്‍ സംഘടിപ്പിച്ച കാരുണ്യസ്പര്‍ശം പരിപാടിയില്‍ ജെ. ലളിതാംബിക ഐഎഎസ് മുഖ്യാതിഥിയായിരുന്നു.

മിനി ശ്യാമിന്റെ നേതൃത്വത്തില്‍ ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ പ്രധാന ഇനമായ മോഹിനിയാട്ടം, ഭരതനാട്യം എന്നിവ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

അഞ്ജലി സുധീര്‍, അന്ന ലിയോ, ബിയ മേരി ചാം, എറിന്‍ പോള്‍, ജൂലിയ ജോസഫ്, മേധാ ഭട്ട്, റിയ നമ്പ്യാര്‍, റോമ നായര്‍, സിത്താര ഹരിഹരന്‍ എന്നിവരാണ് കാരുണ്യസ്പര്‍ശം വിജയിപ്പിക്കുന്നതിനു പ്രവര്‍ത്തിച്ചത്.

ഷീബാ അമീറിനെ പോലെ കര്‍മ്മോത്സുകരായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ സമൂഹത്തിന്റെ അനുഗ്രഹമാണെന്നു ലളിതാംബിക പറഞ്ഞു. ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് അധ്യാപകര്‍ക്കും, കുട്ടുകള്‍ക്കും, മാതാപിതാക്കള്‍ക്കും ഷീബാ അമീര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍