+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് സെന്‍റ് പോള്‍ ചര്‍ച്ച് എഴുപതാം വാര്‍ഷികം ആഘോഷിച്ചു

അഹമ്മദി (കുവൈത്ത്): രാജ്യത്തെ പ്രമുഖമായ ചര്‍ച്ചായ സെന്‍റ് പോള്‍ ചര്‍ച്ച് എഴുപതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിറിന്‍റെ പ്രതിനിധിയായി അമീരി ദിവാനിക
കുവൈത്ത് സെന്‍റ്  പോള്‍ ചര്‍ച്ച് എഴുപതാം വാര്‍ഷികം ആഘോഷിച്ചു
അഹമ്മദി (കുവൈത്ത്): രാജ്യത്തെ പ്രമുഖമായ ചര്‍ച്ചായ സെന്‍റ് പോള്‍ ചര്‍ച്ച് എഴുപതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിറിന്‍റെ പ്രതിനിധിയായി അമീരി ദിവാനികാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ അല്‍ അബ്ദുള്ള ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

മുഖ്യ പ്രഭാഷണം നടത്തിയ ആഗ്ലോ ചര്‍ച്ച് ജിസിസി മൈത്രാന്‍ മൈക്കിള്‍ ലൂയിസ്, ചരിത്രത്തിലുടനീളം സൗഹാർദ്ദപരമായ സഹവർത്തിത്തമാണ് കുവൈത്ത് ജനതയില്‍ നിന്നും അനുഭവിക്കാനയതെന്നും രാജ്യത്ത് ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ കുവൈത്ത് കാണിക്കുന്ന താത്പര്യം ശ്ലാഘനീയമാണെന്നും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ