+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃഷി ഗ്രൂപ്പ് സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു

ജിദ്ദ : വിഷ രഹിത ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൃഷി ഗ്രൂപ്പ് ജിദ്ദ സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിവിധ തരം മുളക്, പയർ തൈകളും വെണ്ട, തക്കാളി, കൈപ്പ, വഴുതനങ്ങ, മത്തൻ , ചിരങ്ങ
കൃഷി ഗ്രൂപ്പ് സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു
ജിദ്ദ : വിഷ രഹിത ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൃഷി ഗ്രൂപ്പ് ജിദ്ദ സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിവിധ തരം മുളക്, പയർ തൈകളും വെണ്ട, തക്കാളി, കൈപ്പ, വഴുതനങ്ങ, മത്തൻ , ചിരങ്ങ എന്നിവയുടെ തൈകളും വിതരണം ചെയ്തു.

ഷറഫിയ ഖാലിദ് ഇബ്ൻ വലീദ് സാജാ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം തൈകൾ വിതരണം ചെയ്തു. ആവശ്യക്കാരുടെ അഭ്യർഥന മാനിച്ചു കൂടുതൽ തൈകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കൃഷി ഗ്രൂപ്പ്.

സൈഫുദ്ദീൻ, ഷമീം വട്ടകണ്ടത്തിൽ, സലാം കാളികാവ് , റഷീദ്, ഇ.എം. മൻസൂർ , ഷാഫി വരപ്പാറ, സൂഫിയാൻ ഒഴുകൂർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ