+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, നോര്‍ത്ത് കലിഫോര്‍ണിയയിലെ മലയാളി മുസ്!ലിം സംഘടനയായ കെഎംസിഎ (കേരള മുസ്‌ലിം കമ്യൂണിറ്റി അസോസിയേഷന്‍) 25 ലക്ഷം രൂപ നല്‍കി
പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, നോര്‍ത്ത് കലിഫോര്‍ണിയയിലെ മലയാളി മുസ്!ലിം സംഘടനയായ കെഎംസിഎ (കേരള മുസ്‌ലിം കമ്യൂണിറ്റി അസോസിയേഷന്‍) 25 ലക്ഷം രൂപ നല്‍കി.

മുഖ്യമന്തിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഎംസിഎ പ്രസിഡന്‍റ് ആസിഫ് ഇടിവി, കെഎംസിഎ ബോര്‍ഡ് മെമ്പര്‍ ഷബീറലി, ജിബ്‌രീല്‍ എന്നിവര്‍ ചേര്‍ന്ന് പിണറായി വിജയന് തുക കൈമാറി.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം കെഎംസിഎ, നോര്‍ത്ത് കലിഫോര്‍ണിയയിലെ മറ്റു മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് "മലയാളീ ഫുഡ് ഫെസ്റ്റിവല്‍" സംഘടിപ്പിച്ചു. അതിനു പുറമെ, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ വിവിധ കമ്പനികളുടെ ഡൊണേഷന്‍ മാച്ചിംഗ് സംവിധാനം ഉപയോഗപ്പെടുത്തി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പുനര്‍നിര്‍മാണത്തിനുളള പദ്ധതികളില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിലാണ് കെഎംസിഎ. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് യുമായി കെഎംസിഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തി.

റിപ്പോർട്ട്:ജോയിച്ചൻ പുതുക്കുളം

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം