ഹൂസ്റ്റണ്‍: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനെത്തിച്ചേർന്ന ഇടുക്കി എംഎൽഎയും യുഡിഎഫ് നേതാവുമായ റോഷി അഗസ്റ്റിന് ഹൂസ്റ്റണ്‍ പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സും പ്രവാസി കേരള കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്ററുമാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.
സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് കോർപ്പറേറ്റ് ഓഫീസിൽ ഹാളിൽ നവംബർ 14 നു ചൊവാഴ്ച കൂടിയ സമ്മേളനത്തിൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സണ്ണി കാരിക്കൽ അധ്യക്ഷത വഹിച്ചു.
പ്രളയത്തിൽ തകർന്നടിഞ്ഞ കേരളം പുനർ നിർമിതിയുടെ പാതയിലാണെന്നും, അമേരിക്കയിലെ പ്രവാസി സമൂഹം പ്രളയ കാലത്ത് നൽകിയ സഹായ സഹകരണങ്ങൾ വിലപ്പെട്ടതാണെന്നും അഭിനന്ദനാർഹമാണെന്നും സ്വീകരണത്തിനു മറുപടി പറഞ്ഞ റോഷി അഗസ്റ്റിൻ എംഎൽഎ പ്രസ്താവിച്ചു. നവകേരള പുനർനിർമിതിയിൽ തുടർന്നും സഹകരണവും കൈത്താങ്ങലും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡാം മാനേജ്മെന്റിൽ കാലോചിതമായ പരിഷ്കരണങ്ങൾ ആവശ്യമാണെമെന്നും, ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി റോഷി അഗസ്റ്റിന്റെ എംഎൽഎ ഫണ്ടിലേക്ക് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആദ്യഘട്ടമായി 1000 ഡോളർ കൈമാറി. മെമെന്റോയും പൊന്നാടയും നൽകി റോഷി അഗസ്റ്റിനെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽ അംഗം കെൻ മാത്യു, മാഗ് പ്രസിഡന്റ് ജോഷ്വാ ജോർജ്, ഫോമ റീജണൽ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേൽ, കഐസ്സി മുൻ സംസ്ഥാന പ്രസിഡന്റ് ജയിംസ് തെക്കനാട്ട്, കെസിസിഎൻഎ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മാഗ് മുൻ പ്രസിഡന്റ് തോമസ് ചെറുകര, സോജൻ അഗസ്റ്റിൻ, സെനിത് എള്ളങ്കിൽ, ജീമോൻ റാന്നി, ഫിലിപ്പ് പുള്ളോലിൽ, സുരേഷ് രാമകൃഷ്ണൻ, ജോണ്‍ വർഗീസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര സ്വാഗതവും ചേംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കാക്കനാടൻ നന്ദിയും പറഞ്ഞു.
ജോർജ് കോളച്ചേരിൽ എം.സി ആയിരുന്നു. കേരളത്തിൽ മെഡിക്കൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിന് ’ലെറ്റ് ദം സ്മൈൽ എഗൈനു’ നൽകിയ പിന്തുണയ്ക്ക് ചേംബർ ഓഫ് കോമേഴ്സിനു നൽകിയ മൊമെന്റോ റോഷി അഗസ്റ്റിൻ ചേംബർ ഭാരവാഹികൾക്ക് കൈമാറി.
റിപ്പോർട്ട് : ജീമോൻ റാന്നി