+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശോശാമ്മ തോമസ് നിര്യാതയായി

ഡാളസ്: പരേതനായ വെണ്‍പാല പീലിത്തറയിൽ തോമസ് തോമസിന്‍റെ ഭാര്യ സൂസമ്മ തോമസ് (80) വെണ്‍പാലയിലുള്ള സ്വവസതിയിൽ നിര്യാതയായി. വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ ചെയർമാനും മാധ്യമ പ്രവർത്തകനുമായ പി.സി. മാത
ശോശാമ്മ തോമസ് നിര്യാതയായി
ഡാളസ്: പരേതനായ വെണ്‍പാല പീലിത്തറയിൽ തോമസ് തോമസിന്‍റെ ഭാര്യ സൂസമ്മ തോമസ് (80) വെണ്‍പാലയിലുള്ള സ്വവസതിയിൽ നിര്യാതയായി. വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ ചെയർമാനും മാധ്യമ പ്രവർത്തകനുമായ പി.സി. മാത്യുവിന്‍റെ ഭാര്യാമാതാവാണ് പരേത. സംസ്കാരം വെണ്‍പാല സെന്‍റ് ജോർജ് ക്നാനായ ചർച്ചിൽ പിന്നീട്.

മക്കൾ: തങ്കമ്മ, സൂസി, ജൈനി, ഡെയ്സി. മരുമക്കൾ: പി; കെ. കുരുവിള പൊഴിമണ്ണിൽ (സൗദി അറേബ്യ), അനിയൻ കുഞ്ഞു (ലണ്ടൻ), പരേതനായ കുരുവിള മാത്യു തൊണ്ടുപറന്പിൽ (വെണ്‍പാല), പി. സി. മാത്യു (ഡാളസ്) കൊച്ചുമക്കൾ: ജോഷ്ന, റോഷ്ന, കെവിൻ, അൻസു, അജു, അലിൻ, അൻസൽ, അൽവിൻ.

വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ പ്രസിഡന്‍റ് ജെയിംസ് കൂടൽ, സെക്രട്ടറി സുധിർ നന്പ്യാർ, ഡാളസ് പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡന്‍റ് വർഗീസ് വര്ഗീസ്, മറ്റു ഗ്ലോബൽ, റീജണ്‍ ഭാരവാഹികളും അമേരിക്കയിലെ വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളും പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളും അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മനു മാത്യു: 91 974 703 4393

റിപ്പോർട്ട്: പി. പി. ചെറിയാൻ