ഡാളസ്: ഇരുപത്തഞ്ചുവർഷം പിന്നിട്ട ഡാളസിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ നവംബർ 16, 17, 18(വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കപ്പെടും. ആഘോഷപരിപാടികൾ 16നു വൈകിട്ട് 6ന് അഭി. നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസിന്റെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന സന്ധ്യാപ്രാർഥനയോടെ ആരംഭം കുറിക്കും. തുടർന്നു ഇടവകാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഘോഷയാത്ര നടക്കപ്പെടും. തുടർന്ന് അഭി. തിരുമേനി സന്ദേശം നൽകപ്പെടും. കലാപരിപാടികളോടും അത്താഴവിരുന്നിനോടും കൂടി വെള്ളിയാഴ്ചത്തെ പരിപാടികൾ സമാപിക്കും.
നവം: 17 ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് പരിപാടികൾ ആരംഭിക്കും. നിറപകിട്ടാർന്ന ഘോഷയാത്രയ്ക്കുശേഷം അഭി. തിരുമേനി മുഖ്യാതിഥിയായ പൊതുയോഗത്തിൽ സണ്ണി വെയ്ൽ ടൗണ്‍ഷിപ്പ് മേയർ സജി ജോർജ്, ഡാളസ് കൗണ്‍സിലർ കെവിൻ ഫെൽഡർ, കെടപ്പേൽ കൗണ്‍സിലർ ബിജു മാത്യു, ഡാളസ് ഫോർത്ത് നഗരസമൂഹത്തിലെ പ്രമുഖ സംഘടനാ നേതാക്കൾ എന്നിവർ അതിഥികളായിരിക്കും. പൊതുയോഗത്തിൽ രജതജൂബിലി സ്മരണിക പ്രകാശനം ചെയ്യും. ഡാളസിലെ പ്രമുഖ ചെണ്ടമേളം സംഘത്തിന്റെ കലാവിരുന്ന് പ്രത്യേക ആകർഷണമായിരിക്കും. കലാപരിപാടികൾക്കുശേഷം അത്താഴവിരുന്നോടെ ശനിയാഴ്ച പരിപാടികൾ സമാപിക്കും.
അഭി. തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നവം: 18 ഞായറാഴ്ച രാവിലെ 8.30ന് പ്രഭാതപ്രാർഥനയും തുടർന്നു വി. കുർബാനയും തിരുമേനിയുടെ പ്രഭാഷണവും ഉണ്ടാകും. ആശീർവാദത്തിനും ഉച്ചഭക്ഷണത്തിനുശേഷം ആഘോഷങ്ങൾ സമാപിക്കും.
വികാരി റവ. ഫാ. ജോണ്‍ കുന്നത്തുശേരിലിന്റെയും ജൂബിലി കണ്‍വീനർ മാത്യു കോശിയുടെയും കോ കണ്‍വീനർ ജോണ്‍ ജോർജിന്റെയും ട്രസ്റ്റി ഷാനു രാജിന്റെ സെക്രട്ടറി ഏബ്രഹാം പടനിലത്തിന്റെയും നേതൃത്വത്തിൽ രജതജൂബിലി ആഘോഷങ്ങളുടെ തയാറെടുപ്പുകൾ പൂർത്തിയായി. ഡാളസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ ഇരുപത്തഞ്ചു വർഷങ്ങളുടെ ചരിത്രവും നേട്ടങ്ങളും വിവരിക്കുന്ന ഒരു സുവനീർ ഏബ്രഹാം തോമസിന്റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. ഈ സുവനീറാണ് പൊതുയോഗത്തിൽ പ്രകാശനം ചെയ്യുക. രജതജൂബിലി ആഘോഷങ്ങൾക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് വികാരി, കണ്‍വീനർ, കോ-കണ്‍വീനർ, ട്രസ്റ്റി, സെക്രട്ടറി എന്നിവർ അഭ്യർഥിച്ചു.
റിപ്പോർട്ട്: ഏബ്രഹാം തോമസ്