ന്യൂയോർക്ക്: യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയ്ക്കു പിന്നിൽ രണ്ടാമത്. 2017-18 അധ്യായന വർഷം 1. 96 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണു യുഎസിൽ പഠിച്ചത്. യുഎസിലെ ആകെ വിദേശവിദ്യാർഥികളിൽ 17.9 ശതമാനം വരുമിത്.
ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 5.4 ശതമാനം വർധവുണ്ടായെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആൻഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൈനയിൽ നിന്ന് 363,341 വിദ്യാർഥികളാണ് യുഎസിൽ പഠനത്തിനായി എത്തിയത്.