+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ അ​വ​ബോ​ധ​ത്തി​ൽ സ​ഭ​യെ നി​ർ​ത്തു​ന്ന​ത്തി​ൽ സ​ഭാ​താ​ര​ക വ​ഹി​ച്ച പ​ങ്കു പ്ര​ശം​സ​നീ​യം: മാ​ർ ജോ​സ​ഫ് മെ​ത്രാ​പ്പോ​ലി​ത്ത

ഷാ​ർ​ജ: സ​ഭ​യു​ടെ നാ​വാ​യി നി​ന്നു കൊ​ണ്ട് ദേ​ശീ​യ​ബോ​ധം സ​ഭാ ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യ​ടു​ക്കു​ന്ന​തി​ലും ദേ​ശീ​യ​ത​യെ ഉ​ണ​ർ​ത്തു​ന്ന​തി​ലും വേ​ദ​പു​സ്ത​കാ​ടി​സ്ഥാ​ന​ത്തി​ൽ സ​ഭ​യെ വ​ള​ർ​ത്തു​ന്ന​ത
ദേ​ശീ​യ അ​വ​ബോ​ധ​ത്തി​ൽ സ​ഭ​യെ നി​ർ​ത്തു​ന്ന​ത്തി​ൽ സ​ഭാ​താ​ര​ക വ​ഹി​ച്ച പ​ങ്കു പ്ര​ശം​സ​നീ​യം: മാ​ർ ജോ​സ​ഫ് മെ​ത്രാ​പ്പോ​ലി​ത്ത
ഷാ​ർ​ജ: സ​ഭ​യു​ടെ നാ​വാ​യി നി​ന്നു കൊ​ണ്ട് ദേ​ശീ​യ​ബോ​ധം സ​ഭാ ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യ​ടു​ക്കു​ന്ന​തി​ലും ദേ​ശീ​യ​ത​യെ ഉ​ണ​ർ​ത്തു​ന്ന​തി​ലും വേ​ദ​പു​സ്ത​കാ​ടി​സ്ഥാ​ന​ത്തി​ൽ സ​ഭ​യെ വ​ള​ർ​ത്തു​ന്ന​തി​ലും സ​ഭ താ​ര​ക വ​ഹി​ച്ച പ​ങ്കു നി​ർ​ണാ​യ​ക​മാ​ണെ​ന്ന് മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ഭി. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലി​ത്ത പ്ര​സ്താ​വി​ച്ചു. 125 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മ​ല​ങ്ക​ര സ​ഭാ താ​ര​ക​യു​ടെ യു​എ​ഇ​യി​ലെ ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഷാ​ർ​ജ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷം വ​ഹി​ച്ചു. റ​വ: സി​ബി റ്റി ​മാ​ത്യൂ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. റ​വ. സി​ജു സി ​ഫി​ലി​പ്പ്, റ​വ. ഷി​ജോ​യ് ഏ​ബ്ര​ഹാം സ്ക​റി​യ, റ​വ. സ​ജേ​ഷ് മാ​ത്യൂ​സ്, തോ​മ​സ് മാ​ത്യു, ചെ​റി​യാ​ൻ തോ​മ​സ്, പ്രോ​മോ​ദ് ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. മാ​ത്യു ഫി​ലി​പ്പ് ശ്രു​തി​മ​ധു​ര​മാ​യ ഗാ​നം ആ​ല​പി​ച്ചു..

സ​ഭാ താ​ര​ക യു​എ​ഇ കോ​ർ​ഡി​നേ​റ്റ​ർ ജോ​ബി കെ. ​ജോ​ഷ്വ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. റ​വ സു​നി​ൽ എം. ​ജോ​ണ്‍ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കും റ​വ. ജോ ​മാ​ത്യു സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കി.മ​ല​ങ്ക​ര സ​ഭ​യു​ടെ ന​വീ​ക​ര​ണാ​ശ​യ​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യും സു​വി​ശേ​ഷാ​ടി​സ്ഥാ​ന​ത്തി​ലും സ​ഭാ ജ​ന​ങ്ങ​ളി​ലേ​ക്ക് സം​വേ​ദ​നം ചെ​യ്യു​ന്ന മ​ഹ​ത്വ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് സ​ഭ താ​ര​ക പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ ചെ​യ്തു​വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള