ജിദ്ദ: ത്വരീഖ് മദീന ഇസ്തിറാഹ ഹൗസാഫിൽ സ്റ്റുഡന്റ്സ് സമ്മിറ്റ്, ഗേൾസ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, സ്റ്റുഡന്റ്സ് സമ്മേളനം, പൊതുസമ്മേളനം എന്നീ സെഷനുകളിലായി നടന്നു.
പരിപാടിയിൽ ആര്‍എസ്സി ചെയർമാൻ അബൂബക്കർ സഖാഫി അധ്യക്ഷത വഹിച്ചു. ഐസിഎഫ് തബൂക് സെൻട്രൽ ഫിനാൻസ് സെക്രട്ടറി മുജീബ് ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. ആര്‍എസ്സി സൗദി വെസ്റ്റ് നാഷനൽ കലാലയം കണ്‍വീനർ ബഷീർ തൃപ്രയാർ ക്ലാസെടുത്തു.
തബൂക് ഫാർമസി ക്വാളിറ്റി കണ്ട്രോൾ ഇൻസ്പെക്ടർ അബൂബക്കർ ആലപ്പുഴ കുട്ടികളുമായി സംവദിച്ചു. ക്ലൗഡ് വേദിയിൽ സയ്യിദ് സാജിദ് തങ്ങൾ തിരുവനന്തപുരം സ്റ്റുഡന്റ് സർക്കിളിന്റെ പ്രഖ്യാപനം നടത്തി. സഹീർ അന്പലപ്പാട് വിദ്യാർഥി അവകാശരേഖ സമർപ്പണം നടത്തി.
പൊതുസമ്മേളനം തബൂക് സെൻട്രൽ ഐസിഎഫ് കണ്‍വീനർ ഹമീദ് സഅദിയുടെ അധ്യക്ഷതയിൽ മാസ് കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തബൂക് ഐസിഎഫ് ചെയർമാൻ ഷംസുദ്ദീൻ സഖാഫി, ഡോ. ആസിഫ് എന്നിവർ സംസാരിച്ചു. ഐസിഎഫ് വെൽഫെയർ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുസ്ലിയാർ സിൻഡിക്കേറ്റിനെ പ്രഖ്യാപിച്ചു. ഡോ. ഹംസ ഹാജി മഞ്ചേരി, മുജീബ് കൽത്തറ, ഷാജഹാൻ കൊല്ലം, റാഫി കാടാന്പുഴ, ലംറത്ത് പൊന്നാനി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ആർഎസ്സി കണ്‍വീനർ റഫീഖ് കരിങ്കല്ലത്താണി സ്വാഗതവും ഷൗക്കത്ത് മാസ്റ്റർ പാങ്ങ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ