മസ്കറ്റ്: ഓമനിലെ വിവിധ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വാദികബീർ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി മൊബൈൽ ആപ്പ് ഡെവലപ്മെന്റ് മൽസരം നടത്തി. കുട്ടികൾ പ്രയോജനപ്രദമായ മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ മൽസരത്തിന് കന്പ്യൂട്ടർ സോഫ്റ്റ് വെയർ രംഗത്തെ പ്രഗൽഭർ നിയന്ത്രിച്ചു. വാദികബീർ കൂടാതെ ഇന്ത്യൻ സ്കൂൾ ഗോബ്രാ, സോഹാർ, ഡാർസയിറ്റ്, മസ്കറ്റ്, സീബ് സ്കൂളുകൾ പങ്കെടുത്തു.
അത്യന്തം വാശിയേറിയ മൽസരത്തിൽ ഇന്ത്യൻ സ്കൂൾ വാദി കബീർ ഒന്നാം സ്ഥാനം നേടി.(സാർത്ഥക് അനിൽ ബവാൽ, ഹസൻ ഹൈദർ), ഡാർസയിറ്റ് സ്കൂൾ രണ്ടാം സ്ഥാനവും (സൗരഭ് സുരേഷ്, ആദിൽ ഷെറഫുദീൻ) സോഹാർ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി (ഹാർഷ് പട്ടേൽ,വാൻഷ് ലഖ്വാര).
റിപ്പോർട്ട്: സേവ്യർ കാവാലം