റിയാദ്: ഡോ. സുനിൽ പി. ഇളയിടത്തിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ചില്ല സർഗവേദി പ്രതിഷേധിച്ചു. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് മലയാളിയെ നയിക്കുന്നതിൽ ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെ ചരിത്രപരമായ പങ്ക് തന്റെ പ്രഭാഷണങ്ങളിലുടനീളം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് ആധുനിക മലയാളി സമൂഹത്തെ ബോധത്തെ എളിമയിലേക്ക് നയിക്കുന്ന സാംസ്കാരിക ഇടപെടലുകളാണ് സുനിൽ ഇളയിടം നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
വർഗീയവാദികൾക്ക് പോലും ആത്മപരിശോധന നടത്താൻ ഉതകുന്ന സുനിൽ ഇളയിടത്തിന്റെ പ്രഭാഷണങ്ങൾ നവോത്ഥാന മൂല്യങ്ങൾക്ക് എന്നും എതിരായിരുന്ന ശക്തികളെ വിറളിപിടിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അസമത്വങ്ങളെയും വകഞ്ഞുമാറ്റിയാണ് മലയാളി നവോത്ഥാനത്തിലൂടെ മുന്നേറിയത്.
ഭീഷണിയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ മാത്രം കൈമുതലായുള്ള ഇത്തരം ശക്തികൾക്കെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും ചില്ലയുടെ പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.
സുനിൽ.പി ഇളയിടത്തിനു നേരെ അക്രമം: കേളി കലാസാംസ്കാരിക വേദി പ്രതിഷേധിച്ചു
റിയാദ്: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച സംഘപരിവാർ സംഘടനയ്ക്കെതിരെ നിലപാട് സ്വീകരിച്ച ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ സുനിൽ പി. ഇളയിടത്തിന് നേരേ കാലടി സംസ്കൃത സർവകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ സംഘപരിവാർ നടത്തിയ അക്രമത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക വിഭാഗം പ്രതിഷേധിച്ചു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് അനുകൂലമായി നവോത്ഥാന പ്രഭാഷണങ്ങൾ നടത്തുന്ന സുനിൽ പി. ഇളയിടത്തിനെതിരേ സോഷ്യൽ മീഡിയയിൽ അടക്കം വധഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് അക്രമവും നടത്തിയത്. ആവിഷ്കാര സ്വാതന്ത്രത്തിനു മേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യ വിശ്വാസികളായ മുഴുവനാളുകളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേളി പ്രതിഷേധ കുറിപ്പിലൂടെ വ്യക്തമാക്കി.