ഹൂസ്റ്റണ്‍: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കണ്വൻഷൻ നവംബർ 16, 17,18 തീയതികളിൽ നടത്തപ്പെടുന്നു. ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ (5810, Almeda Genoa Rd, TX 77048) നടത്തപെടുന്ന കണ്വൻഷൻ യോഗങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30നു ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷ ( മലയാളം) മധ്യേ കണ്‍വൻഷന്റെ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.
മാർത്തോമ സഭയിലെ സീനിയർ വൈദികരിലൊരാളും പ്രമുഖ കണ്വൻഷൻ പ്രസംഗകനും മാർത്തോമ സുവിശേഷ പ്രസംഗസംഘം മുൻ ജനറൽ സെക്രട്ടറിയുമായ റവ. ജോർജ് വർഗീസ് (പുന്നയ്ക്കാട്) വചന പ്രഘോഷണം നടത്തുന്നതുമായിരിക്കും.
ദൈവവചനത്തിന്റെ ആഴമേറിയ മർമ്മങ്ങളെ ശ്രവിപ്പാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കണ്വൻഷൻ യോഗങ്ങളിലേക്കു ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ജേക്കബ് പി .തോമസ് (വികാരി) 832 898 8699
റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) 713 408 7394
റിപ്പോർട്ട് : ജീമോൻ റാന്നി