ബ്രസൽസ്: ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ പ്രത്യേകിച്ച് കരാറൊന്നുമില്ലാതെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വന്നാലും ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിന് വിസ ആവശ്യം വരില്ല. യൂറോപ്യൻ യൂണിയൻ തന്നെയാണ് ഇക്കാര്യം ഒൗപചാരികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രെക്സിറ്റ് കരാർ യാഥാർഥ്യമാക്കാൻ ഇരുപക്ഷത്തിനും ഇനിയും സാധിച്ചിട്ടില്ല. പിൻമാറ്റ കരാറിന്റെ കരടിന് അന്തിമ രൂപമാകുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ ബ്രിട്ടീഷുകാർക്ക് ഉണ്ടായേക്കാവുന്ന യാത്രാ നിയന്ത്രണം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് യൂണിയൻ നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, നിലവിലുള്ളതു പോലെ അനിശ്ചിത കാലയളവിലേക്കു താമസിക്കാനുള്ള അനുമതിയല്ല ഉറപ്പു നൽകിയിരിക്കുന്നത്. 90 ദിവസം വരെ മാത്രമാണ് വിസയില്ലാതെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയാൻ ബ്രിട്ടീഷ് പൗരൻമാർക്ക് അനുമതി നൽകുക എന്നും വ്യക്തമാക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കരാറില്ലാത്ത ബ്രെക്സിറ്റായാലും ബ്രിട്ടീഷുകാർക്ക് യൂറോപ്പിൽ വിസ ആവശ്യമില്ല
11:08 PM Nov 14, 2018 | Deepika.com