എം​എം​സി​എ ശി​ശു​ദി​നാ​ഘോ​ഷം ന​വം: 17 ശ​നി​യാ​ഴ്ച

10:35 PM Nov 14, 2018 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ശി​ശു​ദി​നാ​ഘോ​ഷ​വും കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ളും ന​വം​ബ​ർ 17 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വി​ഥി​ൻ​ഷോ സെ​ന്‍റ് ആ​ൻ​റ​ണീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും.

ഭാ​ര​ത​ത്തി​ന്‍റെ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ജ·​ദി​ന​ത്തെ അ​നു​സ്മ​രി​ക്കാ​നാ​ണ് ശി​ശു​ദി​നം ന​വം​ബ​ർ 14 ന് ​ആ​ച​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ അ​ത്ര​യേ​റെ സ്നേ​ഹി​ച്ചി​രു​ന്ന ചാ​ച്ചാ​ജി​യു​ടെ ഓ​ർ​മ്മ​ക​ൾ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വ​ള​രെ പ്ര​സ​ക്ത​വു​മാ​ണ്.

കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ പ്രാ​യ​ത്തി​ൽ പ്ര​സം​ഗം, ക്വി​സ്, പെ​യി​ന്‍റിം​ഗ്, സ്പെ​ല്ലിം​ഗ് ടെ​സ്റ്റ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്നു​ണ്ട്. എം​എം​സി​എ​യു​ടെ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ടീം ​എം​എം​സി​എ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള അ​റി​യി​ച്ചു.

ഹാ​ളി​ന്‍റെ വി​ലാ​സം:

St. Antony's Parish hall,
Portway,
Wythenshawe,
Manchester,
M22 0WR.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്