മസ്കറ്റ്: ജീവകാരുണ്യ പ്രവർത്തകനും പ്രവാസി ഭാരത പുരസ്കാര ജേതാവുമായ അഷറഫ് താമരശേരിയെയും പ്രശസ്ത എഴുത്തുകാരി കെ.പി. സുധീരയെയും മസ്കറ്റിൽ ആദരിക്കുന്നു. നവംബർ 15 വ്യാഴാഴ്ച വൈകിട്ട് 7.30നാണ് റുവി അൽമസാ ഹാളിൽ പരിപാടികൾ നടക്കുന്നത്. ചടങ്ങിൽ കെ.പി.സുധീര അഷറഫ് താമരശേരിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ന്ധസ്വർഗവാതിൽന്ധ എന്ന നോവലിന്റെ ഒമാനിലെ പ്രകാശനവും നടക്കും.
മസ്കറ്റിലെ പ്രമുഖ പുസ്തക വിതരണക്കാരായ അൽബാജ് ബുക്സും, ഗൾഫ് മലയാളി വെൽഫെയർ സെന്റർ ഒമാൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ കഥാകാരിയെയും കഥാപാത്രത്തിനെയും ആദരിക്കും. സിനിമാതാരം അപ്പുണ്ണി ശശിയുടെ നാടകമായ ന്ധതിരഞ്ഞെടുപ്പ്ന്ധ അവതരിപ്പിക്കപ്പെടും. മസ്കറ്റിലെ മുഴുവൻ കലാസ്വാദകരെയും, സുമനസുകളെയും സംഘാടകർ ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്തു.
ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ സെക്കന്റ് സെക്രട്ടറി (കോണ്‍സുലർ) കണ്ണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും. പരിപാടികൾ വിശദീകരിച്ചു നടത്തിയ പത്ര സമ്മേളനത്തിൽ കെ.പി.സുധീര, അൽബാജ് ബുക്സ് എം.ഡി.ഷൗക്കത്തലി പി.എം, സിനിമാതാരം അപ്പുണ്ണി ശശി, ഗൾഫ് വെൽഫെയർ സെന്റർ സെക്രട്ടറി അൻവർ, കാലണ്ടി ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സേവ്യർ കാവാലം