കുവൈത്ത് സിറ്റി: കണ്ണൂർ എയർപോർട്ടിന് എല്ലാ ഭാവുകങ്ങളും നേരുകയും അതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെ അഭിനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം കണ്ണൂർ, കാസർഗോഡ്, കർണാടക അതിർത്തി പ്രദേശവാസികളായ കുവൈത്തിലെ പ്രവാസികളുടെ യാത്ര ക്ലേശം പരിഹരിക്കും വിധം കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് വിമാന സർവീസ് എയർഇന്ത്യ ഉടൻ ആരംഭിക്കണമെന്ന് കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ല കമ്മിററി ആവശ്യപ്പെട്ടു.
മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് തുടങ്ങിയ എയർ ഇന്ത്യ കുവൈത്തിലെ ആയിരക്കണക്കിന് പ്രവാസികളെ നിരാശപ്പെടുത്തിയതിൽ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ഉടൻ സർവീസ് തുടങ്ങാൻ എയർഇന്ത്യ നടപടി സ്വീകരിക്കണമെന്നും കണ്ണൂർ ജില്ല കെഎംസിസി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് എ.കെ. മഹമൂദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. അസൈനാർ കീച്ചേരി അവതരിപ്പിച്ച പ്രമേയം ഭാരവാഹികൾ ഒന്നടങ്കം പിന്താങ്ങി. പുതിയ സ്റ്റേറ്റ് ഭാരവാഹികളെ യോഗത്തിൽ ജില്ലയിലെ തെരഞെടുക്കപ്പെട്ട മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഹാരാർപ്പണം നടത്തി. കുവൈത്ത് കഐംസിസി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാന്പ്ര, ട്രഷറർ എം.ആർ.നാസർ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, സുബൈർ പാറക്കടവ്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ എൻജി. മുഷ്താഖ്, ടി.ടി.ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ സംസാരിച്ചു.
റിപ്പോർട്ട് : സലിം കോട്ടയിൽ