കുവൈത്ത്: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആദ്യഫലപ്പെരുനാൾ നവംബർ 16ന് അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടത്തപ്പെടുന്നു. സമ്മേളനത്തിൽ ഇന്ത്യയുടെ കുവൈത്ത് അംബാസഡർ കെ. ജീവാ സാഗർ, NECK ചെയർമാൻ ഇമ്മാനുവേൽ ഗരീബ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുവൈറ്റിലെ വിവിധ സഭകളിലെ വൈദികർ, NECK അഡ്മിനിസ്ട്രേറ്റർ റോയി യോഹന്നാൻ തുടങ്ങിയവർ സംബന്ധിക്കും. ഇടവകാംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികൾ, നാടൻ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, കുഞ്ഞുങ്ങൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവ ക്രമീകരിക്കപ്പെടും. കൂടാതെ പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദ്, മൃദുല വാര്യർ എന്നിവർ നേതൃത്വം നൽകുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണു. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. സഞ്ജു ജോണ്‍, ഇടവക ട്രസ്റ്റി മാത്യൂസ് ഉമ്മൻ, സെക്രട്ടറി വി റ്റി വർഗ്ഗീസ്, പബ്ലിസിറ്റി കണ്‍വീനർമാരായ സ്റ്റീഫൻ ഗ തോമസ്, ജോർജ്ജ് പാപ്പച്ചൻ എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ