ഷാർജ : ശബരിമല വിഷയത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുതലെടുപ്പ് രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് കാസിം ഇരിക്കൂർ. കേരളത്തെ വർഗീയവൽക്കരിക്കാനും കലാപം സൃഷ്ട്ടിച്ചു മുതലെടുപ്പു നടത്താനുമുള്ള സംഘ് പരിവാർ ശക്തികളുടെ ഫാഷിസ്റ്റ് അജണ്ട കേരള ജനതയും പ്രവാസി സമൂഹവും തിരിച്ചറിയണമെന്നും ഐഎൻഎൽ സംസ്ഥാന സെക്രട്രറി അഭിപ്രായപ്പെട്ടു. വർഗീയ ഫാഷിസ്റ്റ് ശക്തികളെ അകറ്റി നിർത്താൻ ജനാതിപത്യ മതേതര ചേരി ശക്തിപ്പെടുത്തണമെന്നും പ്രവാസികൾ അടക്കമുള്ളവരുടെ സഹായം ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎംസിസി, യുഎഇ കമ്മറ്റി ഷാർജ പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ഗഫൂർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. രാജൻ കൊളവയലിൽ (ജനതാദൾ പ്രവാസി കൾച്ചറൽ സെന്റർ), മുഹമ്മദ് മാസ്റ്റർ (കഇഎ), അഡ്വ. ശറഫുദ്ധീൻ, എൻ.എം. അബ്ദുല്ല, അഷ്റഫ് വലിയ വളപ്പിൽ താഹിർ പൊറപ്പാട്, അഷ്റഫ് തച്ചോറത്ത് തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള