വാഷിംഗ്ടണ്‍: ദീപാവലി പ്രൗഢഗംഭീരമായി നവംബർ 13ന് വൈറ്റ് ഹൗസ് റൂസ് വെൽറ്റ് റൂമിൽ ആഘോഷിച്ചു. ആഘോഷ പരിപാടികൾ പ്രസിഡന്റ് ട്രംപ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ അജിത് പൈ, ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ ഷാ, ഇന്ത്യൻ അംബാസിഡർ നവതേജ് സരണ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നാം ഇവിടെ കൂടിയിരിക്കുന്നത് അമേരിക്കയിലും ലോകമെന്പാടും ബുദ്ധിസ്റ്റുകളും സിക്ക്, ജയ്ൻ മതവിഭാഗങ്ങളും പ്രത്യേക ഒഴിവുദിനമായി ആചരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കാണെന്ന് എഴുതി തയാറാക്കിയ പ്രസ്താവനയിൽ നിന്നും ഹിന്ദുക്കളുടെ പേർ വിട്ടു കളഞ്ഞത് പിന്നീട് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയമായി.
പ്രസ്താവനയിൽ തെറ്റു ബോധ്യമായ ഉടനെ ഹിന്ദു ഫെസ്റ്റിവൽ എന്നു ചേർത്ത് ട്വിറ്ററിൽ സന്ദേശമിട്ടതോടെയാണ് പ്രതികരണങ്ങൾക്ക് ശമനമുണ്ടായത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വെളിച്ചങ്ങളുടെ ഉത്സവമാണ് ദീപാവലി. ഒരു ബില്യണ്‍ ജനങ്ങളാണ് ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ