ന്യുയോർക്ക്: കേരളത്തിലെ പ്രളയത്തിൽ ഭവനം നഷ്ടമായവർക്കായി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം കേരളപിറവി ദിനത്തിൽ നടന്നു. ന്യുയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹൃദയ ക്രിസ്ത്യൻ ആർട്സാണ് ഭവനം പണികഴിപ്പിച്ച് നൽകിയത്. ഭവനം പൂർണ്ണമായി പ്രളയത്തിൽ ഒലിച്ചു പോയ കോഴഞ്ചേരി ആറന്മുള പഞ്ചായത്തിലെ മധു-സുജ ദന്പതികൾക്കാണ് സഹൃദയ ക്രിസ്ത്യൻ ആർട്സ് ഏകദേശം അഞ്ചുലക്ഷം രൂപ മുതൽ മുടക്കിൽ മനോഹരമായ ഭവനം നിർമ്മിച്ചു നൽകിയത്.
ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പത്തനംതിട്ട എംപി ആന്േറാ ആന്റണി നിർവഹിച്ചു. ചടങ്ങിൽ അലി സാബ്രിൻ (ജില്ലാ യൂത്ത് കോർഡിനേറ്റർ, ഗവ. ഓഫ് ഇൻഡ്യ), വിനീത അനിൽ (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം), സജി തോമസ് (സഹൃദയ ക്രിസ്ത്യൻ ആർട്ട്സ്, കേരളാ കോർഡിനേറ്റർ), ആറ·ുള പഞ്ചായത്തിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സഹൃദയ ക്രിസ്ത്യൻ ആർട്ട്സിന്റെ നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഭവനം സാക്ഷാൽക്കരിക്കുവാൻ ഇടയായത്. സഹൃദയ ക്രിസ്ത്യൻ ആർട്ട്സ് കേരളാ കോർഡിനേറ്റർ സജി തോമസ് ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഭവനത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കുവാൻ പ്രയത്നിക്കുകയും ചെയ്തു. സഹൃദയയുടെ ഈ ഉദ്യമത്തിൽ സാന്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ അംഗങ്ങളോടും അഭ്യൂദയ കാംക്ഷികളോടും ചെയർമാൻ ലാജി തോമസ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ബെന്നി പരിമണം