ഫിലഡൽഫിയാ: ചരിത്ര നഗരമായ ഫിലഡൽഫിയായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) സമൂഹത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കമ്മ്യൂണിറ്റി അവാർഡ് നൽകി. സാബു സ്കറിയാ, റജി ഫിലിപ്പ് ( ഗ്ലോബൽ ട്രാവൽസ്), ദിയാ ചെറിയാൻ എന്നിവരെ മാപ്പ് ഫാമിലി ബാങ്ക്വറ്റിൽ ആദരിച്ചു. പ്രസിഡന്റ് അനു സ്കറിയാ, സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറർ ഷാലു പുന്നൂസ് എന്നിവരുടെ സാന്നിധ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്.
സാബു സ്കറിയാ നിലവിൽ ഫണ്ട് റെയിസിംഗ് ചെയർമാനാണ്. രണ്ടുവർഷം തുടർച്ചയായി മാപ്പിന്റെ പ്രസിഡന്റായും, ഏഴു പ്രാവശ്യം സ്പോർട് ചെയർമാനായും രണ്ടു പ്രാവശ്യം വൈസ് പ്രസിഡന്റായുംബോർഡ് ഓഫ് ട്രസ്റ്റി മെന്പറായും മാപ്പ് എന്ന സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു. കോളേജ് രാഷ്ട്രീയത്തിൽ കൂടി പൊതുപ്രവർത്തനം ആരംഭിച്ചു. ഫിലഡൽഫിയായിലെ അറിയപ്പെടുന്ന സാമൂഹ്യസാംസ്കാരിക പ്രവർത്തകനായ സാബു സ്കറിയ കോതമംഗലം സ്വദേശിയായ ഇദ്ദേഹം ന്യൂടൗണിൽ കുടുംബമായി താമസിക്കുന്നു. ഭാര്യ : ഷേർലി സാബു. മക്കൾ : സാവാന, സാക്കറി. മാപ്പിന്റെ മുൻ ട്രഷറർ റ്റി. വി. തോമസാണ് സാബു സ്കറിയക്ക് അവാർഡ് നൽകി ആദരിച്ചത്.
ഗ്ലോബൽ ട്രാവൽസ് ഉടമയായ റജി ഫിലിപ്പ് കഴിഞ്ഞ 20ൽപരം വർഷമായി ട്രാവൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു. 2013ൽ ഗ്ലോബൽ ട്രാവൽസ് ഫിലഡൽഫിയായിൽ ആരംഭിച്ചു. ഗ്ലോബൽ ട്രാവൽസിന് വിമാന ടിക്കറ്റ് ബുക്കിംഗ്, വീസാ, പാസ്പോർട്ട്, ഗ്രീൻ കാർഡ്, ഒസിഐ മുതലയാവ എടുത്തു നൽകുന്നതിൽ ഫിലഡൽഫിയായിലെ ഇൻഡ്യൻ സമൂഹത്തെ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ഇൻഡോ-അമേരിക്ക പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രസിഡന്റ് കൂടിയാണ്. തിരുവനന്തപുരം സ്വദേശി റജി ഫിലിപ്പ്, ഭാര്യ: ജെസ്സി. മക്കൾ : എലിസാ, മാത്യു. മുൻ ഫോമാ ജനറൽ സെക്രട്ടറി അനിയൻ ജോർജാണ് അദ്ദേഹത്തിന് അവാർഡ് നൽകി. ആദരിച്ചത്.
പത്തനംതിട്ട പ്ലാക്കീഴ് ദീപു ചെറിയാൻ, ദീപം ചെറിയാൻ ദന്പതികളുടെ മകളാണ് മറ്റൊരു അവാർഡ് ജേതാവായ ദിയാ ചെറിയാൻ. നൃത്തം, ശാസ്ത്രീയ സംഗീതം, സിനിമാറ്റിക് ഡാൻസ്, പാശ്ചത്യസംഗീതം, ഉപകരണ സംഗീതം, പ്രസംഗം എന്നിവയിൽ പ്രാവീണ്യം തെളിയിച്ച കൊച്ചു മിടുക്കിയാണ്. ഫോമാ 2018 ലെ കലാതിലകം കൂടിയായ ദിയാ ചെറിയാൻ, പ്രശസ്ത നൃത്ത അധ്യാപിക നിമ്മി ദാസിന്റെ കീഴിൽ മൂന്നു വയസ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു ദിയാ. സ്വന്തമായി കൊറിയോഗ്രാഫിയും നിർവഹിച്ചിട്ടുണ്ട്. പെൻസ്ബറി ഹൈസ്കൂൾ വിദ്യാർഥിയായ ദിയാ എലിമെന്ററി, മിഡിൽ സ്കൂൾ തലങ്ങളിൽ അക്കാഡമിക് എക്സലൻസിനുള്ള പ്രസിഡന്റ്ഷ്യൽ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വർഷം ഷിക്കാഗോയിൽ നടന്ന അഖില ലോക ലീഡർഷിപ്പ് കോണ്ഫറൻസിൽ പങ്കെടുക്കുന്നതിന് പെൻസിൽവാനിയാ സ്റ്റേറ്റ് സ്കോളർഷിപ്പും നേടിയിട്ടുണ്ട്. 2018 ഒക്ടോബറിൽ ദിയാ പേൾ എസ്. ബക്ക് അഖില ലോക യൂത്ത് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. അസൻഷൻ മാർത്തോമാ ചർച്ച് ഇംഗ്ലീഷ് ക്വയർ ലീഡറായും പ്രവർത്തിക്കുന്ന ദിയാ ചെറിയാനെ ഫോമാ ജനൽ സെക്രട്ടറി ജോസ് ഏബ്രഹാം അവാർഡ് നൽകി ആദരിച്ചു.
റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം