ഇറ്റലി: ഒഐസിസി ഇറ്റലിയുടെ രണ്ടാം യൂണിറ്റ് ഇറ്റലിയിലെ നാപോളിയിൽ രൂപീകരിച്ചു. ഐസിസിയുടെ പ്രവർത്തനം വ്യാപകമാക്കി ശക്തിപെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യൂണിറ്റ് തുടക്കം കുറിച്ചത്.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ അധികാരത്തിൽ നിന്നും അകറ്റി നിർത്തി മതേതര ഇന്ത്യ തിരിച്ചു കൊണ്ടുവരാൻ രാഹുൽ ഗാന്ധിയെ അധികാരത്തിൽ എത്തിക്കുവാൻ നാം പ്രതിജ്ഞബദ്ധമാകണമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ ടൈറ്റസ് ആന്റണി(പ്രസിഡന്റ്), ജെയ്സണ് ലയോള(ജനറൽ സെക്രട്ടറി), സാജൻ പാലേലി(ഖജാൻജി) എന്നിവർ പുതിയ യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
റിപ്പോർട്ട്: ജോബിൻ ജോസഫ്
നാപോളിയിൽ ഒഐസിസി യൂണിറ്റ് രൂപീകരിച്ചു
10:04 PM Nov 13, 2018 | Deepika.com