മസ്കറ്റ്: മസ്കറ്റ് മലയാളി കത്തോലിക്കാ പ്രാർഥന കൂട്ടായ്മയുടെ ഇരുപത്തേഴാമത് വാർഷികം വിപുലമായ പരിപാടികളോടെ റുവി സെന്റ്സ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ നടത്തപ്പെട്ടു. മലയാളത്തിലുള്ള വി. കുർബാനയെ തുടർന്ന് വാർഷിക സമ്മേളനവും കലാവിരുന്നും അരങ്ങേറി. പരിപാടികളുടെ ആദ്യവസാനം പള്ളിയുടെ പ്രധാന പാരീഷ് ഹാൾ നിറഞ്ഞിരുന്നു. സ്നേഹ വിരുന്നോടെയാണ് കൂട്ടായ്മ വാർഷികം അവസാനിച്ചത്.
പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻ പുരക്കൽ ഒഎഫ്എം കപ്പൂച്ചിൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവചനം വഴി ഈശോയെ പ്രഘോഷിക്കാനും അതുവഴിയുള്ള സഹവർത്തിത്വത്തിനും പ്രാർഥനാ കൂട്ടായ്മകൾക്ക് കഴിയണമെന്നും സ്നേഹം പങ്കുവയ്ക്കുന്പോഴാണ് കൂട്ടായ്മകളുടെ പ്രസക്തി വർധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റുവി മലയാളം പ്രാർഥനാ കൂട്ടായ്മകളുടെ ആത്മീയ ഗുരുവും സെന്റ്സ് പീറ്റർ ആൻഡ് പോൾ പള്ളി സഹവികാരിയുമായ ഫാ.ബിജോ കുടിലിൽ ഒഎഫ്എം കപ്പൂച്ചിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പാസ്റ്ററൽ കൗണ്‍സിൽ അംഗമായ ഡോ. അലക്സ് സി. ജോസഫ് ആശംസകൾ നേർന്നു. മലയാള ഗായക സംഘത്തിന്റെ സ്തുതിപ്പും പ്രാർഥനയോടെയും ആരംഭിച്ച പരിപാടികളിൽ കുട്ടികളുടെ ഗായക സംഘം പ്രാർഥന ഗാനമാലപിച്ചു. പ്രേം ജോണ്‍ പരിപാടികൾ നിയന്ത്രിച്ചു. റുവി പ്രാർഥന കൂട്ടായ്മ കോഓർഡിനേറ്ററും പാസ്റ്ററൽ കൗണ്‍സിൽ അംഗവുമായ റോയ്. റ്റി. സ്കറിയ സ്വാഗതവും അസിസ്റ്റന്റ് കോ ഓർഡിനേറ്റർ തോമസ്.പി.അലക്സ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സേവ്യർ കാവാലം