റിയാദ്: സഫാമക്ക പോളിക്ലിനിക്ക് വിന്നേർസ് കപ്പിനും നോളെജ് ടവർ റണ്ണേർസ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചാന്പ്യന്മാരായി. ഫൈനലിൽ യാര ഇന്റർനാഷണൽ സ്കൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഐഐഎസ്ആർ തുടർച്ചയായ മൂന്നാം തവണയും ചാന്പ്യന്മാരായത്.
യഥാർഥ ചാന്പ്യന്മാരുടെ പ്രകടനം പുറത്തെടുത്ത ഐഐഎസ്ആർ കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ ഫൈസാനിലൂടെ ആദ്യ ഗോൾ നേടി. ആദ്യഗോൾ നേടിയതിന്റെ ആഘോഷങ്ങൾ തീരും മുന്പേ കളിയുടെ പതിനാലാം മിനിറ്റിൽ ഇഹാബിലൂടെ ഗോൾ മടക്കി യാര സമനില പിടിച്ചു. എന്നാൽ പതറാതെ മുന്നേറിയ ഐഐഎസ്ആർ പത്തൊൻപതാം മിനിറ്റിൽ തങ്ങളുടെ രണ്ടാം ഗോൾ നേടി കളിയിൽ മുൻതൂക്കം നേടി. റൈഹാൻ ആയിരുന്നു ഗോൾ നേടിയത്. ഇരുപത്തി നാലാം മിനിറ്റിൽ ബാസിം ലൂടെ തങ്ങളുടെ മൂന്നാം ഗോൾ നേടി ലീഡ് 31 ആക്കി വർധിപ്പിച്ചു. ഗോൾ മടക്കി കളിയിലേക്ക് തിരിച്ചു വരാനുള്ള യാരയുടെ പരിശ്രമങ്ങൾ കരുത്തുറ്റ ഐഐഎസ്ആർ പ്രതിരോധത്തിൽ തട്ടി തകരുകയായിരുന്നു.
ഐഐഎസ്ആറിന്റെ ഷെയിഖ് ഫൈസാൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും അഹമ്മദ് ഹംസ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സഫാമക്ക പോളിക്ലീനിക്ക് കപ്പ് സഫാമക്ക മാർക്കറ്റിംഗ് മാനേജർ യഹിയ സമ്മാനിച്ചു. റണേഴ്സിനുള്ള നോളജ്ടവർ കപ്പ് നോളജ് ടവർ സെയിൽസ് കോർഡിനേറ്റർ ഐമാൻ ഫാത്തി സമ്മാനിച്ചു.