മസ്കറ്റ്: ഭൂമി മലയാളം കാന്പയിന്റെ ഭാഗമായി മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒമാനിൽ മലയാള ദിനാചരണം സംഘടിപ്പിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ പത്ത് വരെ സൂർ, നിസ്വ, സോഹാർ, റുസ്താക്, ഇബ്ര, സലാല തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളെ അണി നിരത്തിയാണ് ദിനാചരണം നടത്തപ്പെട്ടത്.
തലസ്ഥാനമായ മസ്കറ്റിൽ നടന്ന ചടങ്ങുകൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് നടന്നത്. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചീഫ് കോ ഓർഡിനേറ്റർ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ ലോക കേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ പി. എം. ജാബിർ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ നിർവാഹക സമിതി അംഗം സരസൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൊതുജനങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്ന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ, ലോക കേരള സഭാംഗങ്ങളായ വി. ടി വിനോദ്, തയ്യിൽ ഹബീബ്, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കണ്‍വീനർ ടി. ഭാസ്കരൻ, കേരള വിഭാഗം കണ്‍വീനർ കെ. രതീശൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ നിർവാഹക സമിതി അംഗം എൻ. കെ.വിജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ നിർവാഹക സമിതി അംഗം പി ടി.കെ.ഷമീർ സ്വാഗതവും ഹാറൂണ്‍ റഷീദ് നന്ദിയും പറഞ്ഞു. വിവിധ പഠന കേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.
റിപ്പോർട്ട്: സേവ്യർ കാവാലം