ദുബായ്: പാചകത്തിന് സൗകര്യപ്പെടുന്ന (റെഡി റ്റു കുക്ക്) നന്നായി പാക്ക് ചെയ്ത, പരന്പരാഗത ഇന്ത്യൻ പ്രാതൽ വിഭവങ്ങളും മറ്റു ഭക്ഷ്യോൽപന്നങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ ഫ്രഷ് ഭക്ഷണ ബ്രാൻഡായി വളർന്ന ഐഡി ഫ്രഷ് ഫുഡ് യുഎഇയിൽ സ്ഥാപിക്കുന്ന ഉൽപാദന സംവിധാനത്തിലൂടെ കൂടുതൽ ഉൽപന്നങ്ങളുമായി വന്ന ജിസിസി മാർക്കറ്റ് ഷെയർ ലക്ഷ്യമിടുന്നു.
ജിസിസി വിപണിയെ ഉദ്ദേശിച്ചു അജ്മാൻ വ്യവസായ മേഖലയിൽ 40,000 ചതുരശ്ര അടി വലുപ്പത്തിൽ കന്പനി ഉൽപാദന പ്ലാന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും പ്രിയതരവും വിശ്വസ്തവും സ്വാഭാവികവുമായ റെഡി റ്റു കുക്ക് വിഭവങ്ങളായ ഇഡ്ലി ദോശ, റാഗി ഇഡ്ലി ദോശ, അരി റവ ഇഡ്ലി, സ്ക്വീസ് , പൊരിച്ച വട എന്നിവയടങ്ങിയ ഉൽപന്ന ശ്രേണിയാണ് ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ്.
വീട്ടിൽ തയാറാക്കിയ ദക്ഷിണേന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരിലേക്ക് അവ എത്തിക്കുകയെന്നതാണ് തന്റെ ദൗത്യമെന്ന് ഐഡി ഫ്രഷ് ഫുഡ് സിഇഒയും സഹ സ്ഥാപകനും കൂടിയായ പി.സി മുസ്തഫ വ്യക്തമാക്കി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള