കുവൈത്ത്: ഇന്ത്യൻ കലാരൂപങ്ങളും സാംസ്കാരിക മൂല്യങ്ങളും പരിപോഷിപ്പിക്കുന്ന കുവൈത്തിലെ പ്രമുഖ നൃത്ത വിദ്യാലയമായ നന്ദനം കുവൈറ്റ് അവതരിപ്പിക്കുന്ന കുട്ടികളുടെ നൃത്ത അരങ്ങേറ്റം "രംഗപ്രവേശം 2018' സംഘടിപ്പിക്കുന്നു.
ഡിസംബർ 14 ഖൽദിയയിലുള്ള കുവൈത്ത് യൂണിവേഴ്സിറ്റി സബാ അൽ സാലെം തീയറ്ററിലാണ് കുട്ടികളുടെ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അരങ്ങേറ്റം നടത്തുന്നത്. പ്രശസ്ത ഗായകനായ ബിജീഷ് കൃഷ്ണ, കലാമണ്ഡലം കാർത്തികേയൻ, മൃദംഗം വിദ്വാൻ ശ്രീ കിരണ്‍ ഗോപിനാഥ്, ഓടക്കുഴൽ വിദ്വാൻ എ.കെ രഘുനാഥ്, വീണ വിദ്വാൻ സൗന്ദര രാജൻ എന്നിവർ പക്കമേളം നയിക്കുന്നു. കലാമണ്ഡലം സൗമ്യ പ്രകാശ്, സുജിത എസ്.എസ് (സ്വാതി തിരുന്നാൾ കോളേജ്) ആർഎൽവി കാവ്യാ പുഷ്പരാജൻ, കലൈ കാവിരി വീണാ വിജയൻ എന്നീ അധ്യാപകരുടെ 90ൽ പരം കുട്ടികൾ അരങ്ങേറ്റം കുറിക്കുന്നു.
പരന്പരാഗതമായ രീതിയിൽ പക്കമേളത്തിന്റെ സഹായത്തോടു കൂടി അവതരിപ്പിക്കുന്ന രംഗപ്രവേശം 2018ൽ നർത്തകിയും ചലചിത്ര നായികയുമായ അനു സിത്താര, ശാസ്ത്രീയ നൃത്ത അധ്യാപകനും അന്തർദേശീയ നൃത്തോൽസവ സംഘാടകനുമായ നാട്യശ്രീ ഡോ. ജോയ്കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഇന്ത്യൻ എംബസി കാര്യാലയം ഉദ്യോഗസ്ഥർ ചടങ്ങിലെ മുഖ്യ അതിഥിയായിരിക്കും. ക്ഷണിതാക്കൾക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ